നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഷട്ടിൽ കളിക്കുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

    ഷട്ടിൽ കളിക്കുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

    വീടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു

    • Share this:
      നാദാപുരം: ഷട്ടിൽ കളിക്കുന്നതിനിടയിൽ (shuttle bat) പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. നാദാപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായ മാവുള്ളപറമ്പത്ത് കെ.പി രതീഷ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

      വീടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടിൽ കളിക്കുകയായിരുന്ന രതീഷ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

      കക്കട്ടിനടത്തുള്ള ചീക്കോന്നിലെ മാവുള്ള പറമ്പത്ത് നാണുവിന്റെ മകനാണ്. ഷാനിമയാണ് ഭാര്യ. മകൾ: അഷിമ.

      ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

      സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടാം ക്സാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം താനാളൂരില്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന ഷെറിനാണ് മരിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരീക്കാട് എഎംയുപി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഫ്ല ഷെറിന്‍.
      Also Read-Honour killing| ഗർഭിണിയായ സഹോദരിയെ അമ്മയ്ക്കൊപ്പം ചേർന്ന് കഴുത്തറുത്ത് കൊന്ന കൗമാരക്കാരൻ സെൽഫിയെടുത്തു

      ഒഴൂര്‍ വെട്ടുകുളത്തെ ബന്ധുവീട്ടില്‍ നിന്നും ബന്ധുവായ സാക്കിറിനൊപ്പം കുട്ടി ഓട്ടോയില്‍ അരീക്കോട്ടേയ്ക്ക് പോകുംവഴിയാണ് സംഭവം. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ പെട്ടി ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിയുകയും മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. സംഭവം നടന്നയുടൻ സമീപവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സഫ്നയുടെ മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 8.20ഓടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. വിറകു കൊണ്ടുവരാന്‍ പോയതായിരുന്നു ഗുഡ്‌സ് ഓട്ടോ.

      മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
      Published by:Naseeba TC
      First published: