• HOME
  • »
  • NEWS
  • »
  • kerala
  • »
  • പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു;ഹർത്താൽ ദിനത്തിൽ വൈകിയതിന് മെമ്മോ

പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു;ഹർത്താൽ ദിനത്തിൽ വൈകിയതിന് മെമ്മോ

പോലീസുകാരുടെ വാട്സ്ആപ്പ് ഗ്ര്യൂപ്പിൽ ഓഡിയോ സന്ദേശം നൽകിയ ശേഷമായിരുന്നു ആത്മഹത്യാശ്രമം

  • Last Updated :
  • Share this:
    വടകര: പോലീസ് സ്റ്റേഷനിൽ പോലീസുകാരന്റെ ആത്മഹത്യ ശ്രമം. വടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്റ്റേഷനിലെ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിക്കുകയായിരുന്നു.

    മറ്റ് ഉദ്യോഗസ്ഥർ വാതിൽ തള്ളി തുറന്നാണ് സജിയെ രക്ഷപ്പെടുത്തിയത്. ഹർത്താൽ ദിനത്തിൽ വൈകി വന്നതിന് മെമ്മോ നൽകിയതിൽ പ്രയാസപ്പെട്ടാണ് ശ്രമമെന്നാണ് സൂചന. പോലീസുകാരുടെ വാട്സ്ആപ്പ് ഗ്ര്യൂപ്പിൽ ഓഡിയോ സന്ദേശം നൽകിയ ശേഷമായിരുന്നു ആത്മഹത്യാശ്രമം. കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് ഓഡിയോയിൽ പറയുന്നത്.

    Also Read- ഫെയ്സ്ബുക്കിൽ ലൈവിട്ട് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

    സജിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

    ശ്രദ്ധിക്കുക:

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: