• HOME
 • »
 • NEWS
 • »
 • kerala
 • »
 • Mobile leads to Hooch | കാണാതായ ഫോണ്‍ തേടിയിറങ്ങിയ പോലീസ് കണ്ടെത്തിയത് വാറ്റുകേന്ദ്രം

Mobile leads to Hooch | കാണാതായ ഫോണ്‍ തേടിയിറങ്ങിയ പോലീസ് കണ്ടെത്തിയത് വാറ്റുകേന്ദ്രം

ഇതുവരെ മോഷണം പോയ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോഴിക്കോട്: കാണാതായ ഫോണ്‍(Mobile) തേടിയിറങ്ങിയ വളയം പോലീസിന്(Police) ലഭിച്ചത് വാറ്റ് ഉപകരണങ്ങളും വാഷും. വളയം പോലീസ് കളവ് പോയ ഫോണ്‍ കണ്ടെത്താനായി ടവര്‍ ലൊക്കേന്‍ അന്വേഷിച്ച് എത്തിപ്പെട്ടത് ടാര്‍പോളിന്‍ ഷെഡിൽ. ഇവിടെ നടത്തിയ പരിശോധനയിലാണ് വാറ്റ് ഉപകരണങ്ങൾ കണ്ടെത്തിയത്.

  പരിസരപ്രദേശത്തെ കലുങ്കുകളിൽ ഒളിപ്പിച്ച നിലയിൽ  വാഷും സംഭവും കണ്ടെത്തി. സ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു. വാറ്റ് ഉകരണങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

  സേ്റ്റഷന്‍ പരിധിയില്‍ ഉള്ള ഒരു വീട്ടില്‍ നിന്ന് 10000- രൂപ വിലയുള്ള ഫോണ്‍ കാണാതായി എന്നപരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

  ഫോണ്‍ കണ്ടെത്തുന്നതിന് മൊബൈല്‍ കമ്പനി അധികൃതരുടെ സഹായവും പോലീസ് തേടിയിരുന്നു.പ്രദേശത്ത് മോഷണം പതിവാണ്. ഇതുവരെ മോഷണം പോയ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

   ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി

  ട്യൂഷന്‍ ക്ലാസ് കഴിഞ്ഞുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One) നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

  വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

  ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

  55കാരനായ കാമുകനെ മയക്കിക്കിടത്തി; ഫ്രിഡ്ജും ടിവിയും പണവുമായി കാമുകി മുങ്ങി

  അൻപത്തഞ്ചുകാരനായ കാമുകനെ മയക്കിക്കിടത്തിയശേഷം 48കാരിയായ കാമുകി വീട്ടുപകരണങ്ങളും പണവുമായി സ്വന്തം വീട്ടലേക്ക് മുങ്ങി. ആലുവ ബിനാനിപുരം (Binanipuram) പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കാമുകന് വീട്ടുപകരണങ്ങള്‍ തിരികെ ലഭിച്ചു.

  ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരംജോലിക്ക് പോകുന്നതിനാൽ കൈവശം പണമുണ്ടാകാറുണ്ട്. ഇതിനിടയിലാണ് 48 കാരിയായ മധ്യവയസ്‌കയുമായി പരിചയത്തിലായത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്.

  കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്തദിവസം 11 മണയോടെയാണ്. ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മുറികളില്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്സി തുടങ്ങിയവയും പഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്.

  Also Read- Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

  തുടര്‍ന്ന് ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയെ സ്വന്തം വീട്ടില്‍നിന്ന് കണ്ടെത്തി. സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചതിനെത്തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ കൈമാറിയെങ്കിലും പണം നല്‍കിയിട്ടില്ല. പരാതി നല്‍കിയെങ്കിലും പിന്നീട് പിന്മാറിയതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
  Published by:Jayashankar Av
  First published: