കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ഡീസല്‍ ബസുകള്‍ സി.എന്‍.ജി യിലേക്ക്. പദ്ധതിയുടെ ഉദ്ഘാടനം ബാലുശ്ശേരി പനായില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പെട്രോളിന്റേയും ഡീസലിന്റേയും ഭീമമായ വിലയില്‍ നിന്ന് മോചനം, പ്രകൃതി സൗഹൃദം, മറ്റു ഇന്ധനങ്ങളേക്കാള്‍ സുരക്ഷിതം തുടങ്ങിയവയാണ് സി.എന്‍.ജിയുടെ ഗുണം. ലോക്ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ ലാഭത്തിലേക്കെത്തിക്കാന്‍ ഇതുവഴി സാധിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജനപ്രതിനിധികള്‍, ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; ജില്ലാ കലക്ടര്‍
ജില്ലയിലെ കള്‍ച്ചറല്‍ ബീച്ച്, പ്രധാന ബീച്ച് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ മൂന്നിന് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ആയിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള സമയങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ അല്ലെങ്കില്‍ കയര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.
മാസ്ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. കോര്പ്പറേഷന്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തില്‍ തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും.
എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിര്‍ബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളില്‍ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണം. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും കോര്പറേഷന് പിഴ ഈടാക്കുന്നതായിരിക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.