• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ ജില്ലാ കളക്ടർ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ ജില്ലാ കളക്ടർ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശനമില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കോഴിക്കോട്: ക്രമസമാധാന പ്രശ്നങ്ങളും കോവിഡ് വ്യാപനവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് ആറ് മുതല്‍ ഏഴ് ദിവസത്തേക്ക്  സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമാണ് കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റൂറല്‍ പരിധിയില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍കൂട്ടങ്ങളോ കടകള്‍ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശനമില്ല.

  Also Read ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി; മുഖ്യമന്ത്രി

  യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍, ബൈക്ക് റാലി, ഡിജെ എന്നിവയൊന്നും നടത്താന്‍ പാടില്ല.  കണ്ടെയ്‌മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളിലും, ടി.പി.ആര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കര്‍ശന നിയന്ത്രണമുണ്ടാവും.

  പാര്‍ട്ടി ഓഫീസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആള്‍ക്കൂട്ടം പാടില്ല. അവശ്യ സര്‍വീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വോട്ടെണ്ണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല.  ഇലക്ഷന്‍ റിസള്‍ട്ട് എല്‍ഇഡി വാളില്‍  പ്രദര്‍ശിപ്പിക്കരുത്.

  Also Read 'തിങ്കളാഴ്ച സത്യപ്രതിജ്ഞ'; ഭാവനാസമ്പന്നരുടെ വാർത്തയെന്ന് മുഖ്യമന്ത്രി

  അഞ്ചില്‍ കൂടുതല്‍ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നിവ സിആര്‍പിസി 144 പ്രകാരം കോഴിക്കോട് റൂറല്‍ പരിധിയില്‍ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

  റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തി; ആദ്യഘട്ടത്തിൽ എത്തിച്ചത് 1,50,000 ഡോസ്  ഹൈദരാബാദ്:  കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സീന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ആദ്യഘട്ടത്തിൽ എത്തിച്ചത് 1,50,000 ഡോസ് ഹൈദരാബാദിലാണ് എത്തിയത്. മൂന്നാം ഘട്ട വാക്‌സിനേഷനില്‍ റഷ്യന്‍ വാക്‌സീനും ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. അടിയന്തര ഉപയോഗത്തിനു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ മാസം ഡോ. റെഡ്ഡീസ് ലബോറട്ടറീസിനു സ്പുട്‌നിക് വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

  വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ 15നു മുന്‍പ് വാക്‌സീന്‍ കുത്തിവയ്പു തുടങ്ങുമെന്നാണു ഡോ. റെഡ്ഡീസ് നല്‍കുന്ന വിവരം. 2 ലക്ഷം ഡോസ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തിക്കുമെന്നു റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചു.


  ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കും. വാക്‌സീന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാനും സൗകര്യമൊരുക്കും. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സീന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയായാല്‍, വിദേശ രാജ്യങ്ങളിലേക്കു വാക്‌സീന്‍ കയറ്റിയയ്ക്കും.

  സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവി ഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സീനുകളാണു നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.  Published by:Aneesh Anirudhan
  First published: