കോഴിക്കോട്: നാദാപുരം ചേലക്കാട് ടൗണിനടുത്ത് അനധികൃതമായി(Illegally) പ്രവര്‍ത്തിച്ചു വന്നിരുന്ന കരിങ്കല്‍ ക്വാറിക്കെതിരെ(Quarry) റവന്യ വകുപ്പ്(Revenue Department) നടപടി. അനുമതിപത്രം വാങ്ങാതെ പ്രവര്‍ത്തിച്ചു വരുന്നതിന്നിടയിലാണ് റവന്യു അധികൃതരുടെ നടപടി. വടകര താഹസില്‍ദാര്‍ ആശീഖ് ഡെപ്യൂട്ടി തഹ്സില്‍ദാര്‍ വി.ടി.സുധീര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ക്വാറിയില്‍ പരിശേധനക്കെത്തിയത്(Inspection).
സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിച്ചെടുത്ത കരിങ്കല്ല് നിറച്ച 12 ടിപ്പര്‍ ലോറികളും രണ്ട് കമ്പ്രസറും റവന്യു അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവ പിന്നിട് നാദാപുരം പൊലീസിന് കൈമാറി. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങാതെ ദിവസവും 60 മുതല്‍ 100 വരെ കരിങ്കല്‍ ലോഡുകളാണ് ഇവിടെ നിന്നും പുറത്തേക്ക് പോയിക്കൊണ്ടിരുന്നത്. നാദാപുരം, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഏക്കര്‍ കണക്കിന് ക്വാറിയുടെ അതിര്‍ത്തി നിര്‍ണയം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
അതിനാല്‍ തന്നെ ഏതു ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട ഭാഗത്താണ് കരിങ്കല്‍ ഖനനം നടക്കുന്നതെന്ന് ഇരുപഞ്ചായത്തുകള്‍ക്കും അറിവില്ല. അതിനാല്‍ തന്നെ വന്‍ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. റവന്യു അധികൃതരാണ് അതിര്‍ത്തി നിര്‍ണയം നടത്തേണ്ടതെന്ന നിലപാടാണ് ഗ്രാമ പഞ്ചായത്തുകള്‍ക്ക്.
ക്വാറിയില്‍ നിന്നും ലോഡ് കണക്കിന് കരി കരിങ്കല്ലുകള്‍ പൊട്ടിച്ചെടുക്കാന്‍ വന്‍ തോതില്‍ സ്ഫോടക വസ്തുക്കള്‍ വേണം. ഖനനാനുമതി ലഭിച്ചിട്ടില്ലാത്ത ക്വാറിയിലേക്ക് എത്തുന്ന ഈ സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് ഇനി കണ്ടെത്തേണ്ടി വരും.
സ്ഫോടകവസ്തു കൈകാര്യം ചെയ്യാനുള്ള ലൈസന്‍സ് ഇല്ലാതെ എങ്ങനെ ഇത്രയും നാള് ദിവസേന നൂറോളം ലോഡ് കരിങ്കല്‍ പൊട്ടിച്ചു എന്നതിനും ഇനി ഉത്തരം കണ്ടെത്തേണ്ടി വരും. ആര്.ഡി.ഒ. സി.ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.