• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kuthiravattam Hospital| കുതിരവട്ടം ആശുപത്രിയിൽ ഓട് പൊളിച്ച് പതിനേഴുകാരി ചാടിപ്പോയി; ഒരാഴ്ചക്കിടെ നാലാമത്തെ സംഭവം

Kuthiravattam Hospital| കുതിരവട്ടം ആശുപത്രിയിൽ ഓട് പൊളിച്ച് പതിനേഴുകാരി ചാടിപ്പോയി; ഒരാഴ്ചക്കിടെ നാലാമത്തെ സംഭവം

ഒരാഴ്ച്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കുതിരവട്ടത്തു നിന്ന് ചാടിപ്പോകുന്നത്.

ഒട് പൊളിച്ചാണ് പെൺകുട്ടി പുറത്തു കടന്നത്

ഒട് പൊളിച്ചാണ് പെൺകുട്ടി പുറത്തു കടന്നത്

  • Share this:
    കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ (Kuthiravattam Hospital) സുരക്ഷാ വീഴ്ച്ചകൾ തുടർക്കഥയാകുന്നു. കെട്ടിടത്തിന്റെ ഓട് പൊളിച്ച് ഇന്ന് പതിനേഴുകാരി ചാടിപ്പോയി. ഒരാഴ്ച്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കുതിരവട്ടത്തു നിന്ന് ചാടിപ്പോകുന്നത്.

    അഞ്ചാം വാർഡിലെ അന്തേവാസിയാണ് ഇന്ന് പുലർച്ചെ ചാടിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉയരം കുറഞ്ഞ മേൽക്കൂരയിലേക്ക് ഗ്രിൽ വഴി കയറിയാണ് ഓട് പൊളിച്ചു പുറത്തുകടന്നത്.

    ഇന്നലെ വൈകിട്ട് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത് രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്  കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

    ദിവസങ്ങൾക്ക് മുമ്പാണ് ഒരു പുരുഷനും സ്ത്രീയും ഒരേ ദിവസം വ്യത്യസ്ത രീതിയിൽ ആശുപത്രിയിൽ നിന്നും പുറത്തു കടന്നത്. 5,6 വാർ‍ഡുകളിലെ അന്തേവാസികളാണ് ഫെബ്രുവരി പതിനാലിന് പുറത്തു കടന്നത്. കാണാതായ സ്ത്രീ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയും പുരുഷൻ കോഴിക്കോട് നടക്കാവ് സ്വദേശിയുമാണ്.

    Also Read-Kuthiravattam Hospital | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം; കൊലചെയ്തത് ബംഗാള്‍ സ്വദേശിനി

    വെള്ളം നനച്ച് കുതിർത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് ചുമര് തുരന്നായിരുന്നു സ്ത്രീ പുറത്ത് കടന്നത്. രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് പുരുഷനായ അന്തേവാസി രക്ഷപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയാണ് അന്തേവാസികൾ രക്ഷപ്പെട്ട കാര്യം ജീവനക്കാർ അറിയുന്നത്. ഇതിൽ യുവതിയെ പിന്നീട് മലപ്പുറത്തു നിന്ന് കണ്ടെത്തി. കാണാതായ പുരുഷനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

    Also Read-വെള്ളം ഉപയോഗിച്ച് ചുമർ കുതിർത്തു; പ്ലേറ്റ് കൊണ്ട് തുരന്നു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 2 അന്തേവാസികൾ ചാടിപ്പോയി

    സുരക്ഷാ ജീവനക്കാരുടെ വീഴ്‌ചയാണ് അന്തേവാസികൾ രക്ഷപെടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ  സ്ഥാപനത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. 168 സ്ത്രീകളും 301 പുരുഷന്മാരും അടക്കം 469 അന്തേവാസികളുള്ള കേന്ദ്രത്തിൽ 4 പുരുഷ സുരക്ഷാ ജീവനക്കാർ മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. നാല് പേരും താത്കാലിക ജീവനക്കാരാണ്.

    Also Read-Sameer Wankhede | വ്യാജരേഖകള്‍ ചമച്ച് ബാര്‍ ലൈസന്‍സ്; സമീര്‍ വാംഖഡെക്കെതിരേ പോലീസ് കേസെടുത്തു

    ഫെബ്രുവരി പത്തിന് കുതിരവട്ടത്ത് അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ റാം ജിലോട്ട് ആണ് മരിച്ചത്. തലേന്ന് രാത്രി അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയാണ് ജിയ റാമിനെ മരിച്ച നിലയിൽ കണ്ടത്. പിന്നീട് ഇത് കൊലപാതകമാണെന്ന് കണ്ടെത്തി.

    കട്ടിലിനെചൊല്ലിയുള്ള തര്‍ക്കത്തിലാണ് ജിയറാം ജിലോട്ട് കൊല്ലപ്പെട്ടത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീവിയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
    Published by:Naseeba TC
    First published: