• HOME
  • »
  • NEWS
  • »
  • kerala
  • »
  • KOZHIKKOD SISTER LINI S HUSBAND VISITS HEALTH MINISTER VEENA GEORGE TO SEEK ASSISTANCE FOR HOSPITAL DEVELOPMENT IN KOZHIKODE KM TV

ആശുപത്രി വികസനത്തിന് സഹായമഭ്യർത്ഥിച്ച് നഴ്സ് ലിനിയുടെ ഭര്‍ത്താവ് ആരോഗ്യ മന്ത്രിയെ സന്ദര്‍ശിച്ചു

ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്

ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്

ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്

  • Share this:
കോഴിക്കോട്: നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി.
ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സജീഷും പഞ്ചായത്ത് പ്രതിനിധികളും മന്ത്രി ക്യാമ്പ് ചെയ്ത കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂമിലെത്തിയത്. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി സേവനമുഷ്ഠിക്കുകയാണ് സജീഷ്.

കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പട്ടികയില്‍ കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്. പക്ഷെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി സജീഷിന് ഉറപ്പ് നല്‍കി. ഒരേക്കറോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി ആശുപത്രി വികസനത്തിന് പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.



നേരത്തെ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമാണെന്ന് സജീഷ് പറഞ്ഞു. മക്കളുടെ വിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. 8 വയസുള്ള റിതുല്‍ മൂന്നാം ക്ലാസിലും 5 വയസുള്ള സിദ്ധാര്‍ത്ഥ് യു.കെ.ജി.യിലുമാണ് പഠിക്കുന്നത്. നിപ പ്രിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീഷ് എല്ലാ പിന്തുണയും നല്‍കി.

നിപ്പ വൈറസ് ബാധയുള്ളവരെ ചികില്‍സിക്കുന്നതിനിടയിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സ് ലിനി മരണമടഞ്ഞത്. ലിനിയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി. കോഴിക്കോട് ഡി എം ഒ ഓഫീസില്‍ എല്‍ ഡി ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ ജോലി നല്‍കിയത്. പിന്നീട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് 2018 മെയ് 21 ലിനി നിപ വൈറസ് ബാധിച്ച് രണപ്പെട്ടത്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെയാണ് സംസ്‌കരിച്ചത്. മരണക്കിടക്കയിലിരിക്കെ വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിനെയുതിയ കത്ത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.

കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ്. ലിനിയുടെ ഓര്‍മ്മകളില്‍ കഴിഞ്ഞ നാളുകളിലത്രയും ലിനിയുടെ കൈ പടയില്‍ എഴുതിയ കത്തും അതിലെ വരികളും ഇന്നും മലയാളികകളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ.
വീണ്ടും നിപ ഭീതി പടര്‍ത്തുമ്പോള്‍ ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപ്പയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടും രോഗം ബാധിച്ച് ഒരു കൗമാരക്കാരന്‍ മരണത്തിന് കീഴടങ്ങിയത്. ലിനിക്കൊപ്പം അന്ന് മരണത്തിന് കീഴടങ്ങിയത് 18 പേരായിരുന്നു.
Published by:Karthika M
First published:
)}