സ്വപ്നവീട് യാഥാർത്ഥ്യമായി: തലക്കുളത്തൂരിൽ ആറ് കുടുംബങ്ങൾക്ക് ലൈഫ് മിഷൻ ഭവനം

Last Updated:

അതിദരിദ്ര പട്ടികയിലുൾപ്പെട്ട മൂന്നുപേർക്കും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് കുടുംബങ്ങൾക്കുമാണ് വീട് ലഭിക്കുന്നത്.

ലൈഫ് മിഷൻ പ്രൊജക്ട് 
ലൈഫ് മിഷൻ പ്രൊജക്ട് 
വീട് ഒരു സ്വ‌പ്നം മാത്രമായിരുന്നവരിൽ ആശ്വാസത്തിൻ്റേയും സംതൃപ്‌തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ കോഴിക്കോട് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്. കാറ്റിലും പേമാരിയിലും കയറിക്കിടക്കാൻ സുരക്ഷിതമായ ഒരിടം ഒരുങ്ങുന്നതിൻ്റെ സന്തോഷത്തിലാണ് പഞ്ചായത്തിലെ ആറ് കുടുംബങ്ങളെന്ന് നിസംശയം പറയാം. സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനും ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനും ചേർന്നാണ് തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ആറു കുടുംബങ്ങള്ക്ക് അടച്ചുറപ്പുള്ള വീട് ഒരുക്കുന്നത്. വീടുകളുടെ തറക്കല്ലിടൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.
മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ ഉൾപെടുത്തി കീഴരിയൂര് അധ്യാപികയായിരുന്ന വി. രാധ തലക്കുളത്തൂർ പഞ്ചായത്തിന് നൽകിയ 18.25 സെൻ്റ് സ്ഥലത്താണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ ആറ് കുടുംബങ്ങള്ക്ക് വീടുകൾ നിർമ്മിക്കുന്നത്. അതിദരിദ്ര പട്ടികയിലുൾപ്പെട്ട മൂന്നുപേർക്കും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് കുടുംബങ്ങൾക്കുമാണ് വീട് ലഭിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരസ്യം പത്രത്തിൽ കണ്ടാണ് സ്ഥലം വിട്ടു നൽകാൻ കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്ന രാധ തീരുമാനിക്കുന്നത്. ഇതിനു മുൻപും സർക്കാരിൻ്റെ വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ അവർ പങ്കാളിയായിട്ടുണ്ട്. വീടിന് സമീപത്തിലൂടെയുള്ള റോഡിനായും സ്ഥലം വിട്ടു നൽകിയിരുന്നു. അധ്യാപകനായിരുന്ന ഇ കെ ദാമു നായരാണ് ഭർത്താവ്. ഗിരീഷ്, പ്രീത, വിനീത, സജിത എന്നിവരാണ് രാധയുടെ മക്കൾ.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സ്വപ്നവീട് യാഥാർത്ഥ്യമായി: തലക്കുളത്തൂരിൽ ആറ് കുടുംബങ്ങൾക്ക് ലൈഫ് മിഷൻ ഭവനം
Next Article
advertisement
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement