നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

  കോഴിക്കോട് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

  കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: കിരങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. പെരുമണ്ണ പാറമ്മല്‍ അഭിലാഷിന്റെ മകനും കുന്ദമംഗലം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദര്‍ശ് (15) ആണ് മരിച്ചത്. വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

   സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്വാറിയിലെ വെള്ളക്കെട്ട് കാണാന്‍ പോയതായിരുന്നു ആദര്‍ശ്. കുട്ടികളുടെ കരച്ചില്‍ കേട്ട് സമീപത്തെ തൊഴിലാളികള്‍ എത്തി ഉടനേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദര്‍ശിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

   പാലക്കാട് വാളയാര്‍ അണക്കെട്ടില്‍ അപകടത്തില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടേയും മൃതദേഹം കണ്ടെത്തി

   വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. സഞ്ജയ്, ആന്റോ, പൂര്‍ണേഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകനാണ് പൂര്‍ണേഷ്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും.

   കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളാണ് ഇവര്‍. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയത്. അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.

   ആദ്യം വെള്ളത്തില്‍ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെട്ടത്. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴുകയായിരുന്നു.

   കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴ തിരച്ചിലിന് തിരിച്ചടിയായിരുന്നു.

   ഇന്ന് രാവിലെ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെയും സഞ്ജയയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}