ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിച്ച പവിത്രനെന്ന സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ആരും മറന്നിട്ടുണ്ടാവില്ല. മകളുടെ അച്ഛന് മറ്റൊരാളാണെന്ന് അറിഞ്ഞപ്പോള്‍ 'പറ്റിക്കാന്‍ വേണ്ടി പറയുന്നതാ സാറേ....പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് പറ സാറേ' എന്നു പറഞ്ഞ്, കരഞ്ഞു കൊണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പവിത്രനെ നേരിട്ട് കണ്ട ഞെട്ടലിലാണ് കോഴിക്കോട് പോലീസ് സ്റ്റേഷനിലെ ജീവനക്കാര്‍.
കോഴിക്കോട് റൂറല്‍ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണു സിനിമയിലെ രംഗം യാഥാര്‍ത്ഥ്യമായത്. 5 വയസ്സുള്ള മൂത്ത മകനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച യുവതി രണ്ട് വയസ്സ് പ്രായമായ രണ്ടാമത്തെ കുട്ടിയേയും എടുത്ത് കാമുകനൊപ്പം പോയതാണ് കേസ്. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെയും കുഞ്ഞിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. പ്രശ്നം പറഞ്ഞു തീര്‍ത്ത് കാമുകനെ താക്കീത് ചെയ്തു വിടാമെന്നാണ് പൊലീസ് കരുതിയിരുന്നത്. യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടായിരുന്നു. ന്നാല് ചിത്രത്തിലെ പവിത്രന്റെ ഭാര്യയെ പോലെ തന്നെ യുവതി പറഞ്ഞു; 'തു ഭര്‍ത്താവിന്റെ കുഞ്ഞല്ല ഇങ്ങേരുടെ (കാമുകന്റെ) കുഞ്ഞാണ്'.
ഇതിന് ശേഷം മൂത്ത കുട്ടിയുമായി ഭര്‍ത്താവ് തിരിച്ചു പോവുകയും അഞ്ച് വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയി എന്നതിനാല്‍ അമ്മയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കാനും പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അമ്മ ചെറിയ കുഞ്ഞിനെ കെണ്ടുപോയി.
രാത്രി തന്നെ വൈദ്യപരിശോധന നടത്തി യുവതിയെയും കാമുകനെയും മജിസ്ട്രേറ്റിനു മുന്നില്‍ പോലീസ് ഹാജരാക്കിയപ്പോള്‍ പിറ്റേദിവസം ഓപ്പണ്‍ കോടതിയില്‍ ഹാജരാക്കാനാണ് മജിസ്ട്രേട്ട് നിര്‍ദേശിച്ചത്.
രാവിലെ റിമാന്‍ഡ് ഉത്തരവ് ഉണ്ടാകുമെന്ന് കരുതിയിരുന്നതെങ്കിലും വൈകുന്നേരം നാലരയോടെയാണ് ഉത്തരവുണ്ടായത്. പിന്നീട് 2 വയസ്സുള്ള കുഞ്ഞിനെ യുവതിയുടെ ബന്ധുക്കള്‍ക്കൊപ്പം വിടുകയായിരുന്നു. വൈകിട്ട് യുവതിയെ വീണ്ടും വൈദ്യപരിശോധന നടത്തിയ ശേഷം മഞ്ചേരി ജയിലിലോട്ട് മാറ്റി.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.