• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീ പിടിച്ചു; ഒഴിവായത് വന്‍ അപകടം

ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീ പിടിച്ചു; ഒഴിവായത് വന്‍ അപകടം

അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 24 പേർ ഉണ്ടായിരുന്നതായാണ് വിവരം

 • Last Updated :
 • Share this:
  കോഴിക്കോട് : തൊട്ടിൽപ്പാലം(Thottilpalam) പക്രംതളം ചുരത്തിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഉച്ചയോടെയാണ് ടെമ്പോ ട്രാവലറിന് തീപിടിച്ചത്.

  കുറ്റ്യാടി ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ ചുരത്തിന്റെ ആറാം വളവിൽ എത്തിയപ്പോൾ തീപിടിക്കുകായിരുന്നു.

  അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 24 പേർ ഉണ്ടായിരുന്നതായാണ് വിവരം. പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനത്തിൽ നിന്ന് ആളുകളെ മാറ്റിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.തീ പിടുത്തത്തിൽ വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ട്.

  'നിങ്ങള് ചത്താലും വേണ്ടില്ല;ഇത് അഭിമാനപ്രശ്നം'; E-ഓട്ടോയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കി വിട്ടു

  കോഴിക്കോട് ഇലക്ട്രിക് ഓട്ടോ സര്‍വീസിനെതിരായ (Electric Auto Service) പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടു. തൃശൂര്‍ സ്വദേശി ജയപ്രകാശിനാണ് ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും ദുരനുഭവമുണ്ടായത്.

  ആശുപത്രിയില്‍ പോകുന്നതിനായി ജയപ്രകാശ് കയറിയ ഇ-ഓട്ടോ മറ്റൊരു ഓട്ടോ ബ്ലോക്ക് ചെയ്ത് നിര്‍ത്തുകയും പോകാന്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. രണ്ട് ഗുളിക കഴിച്ചതാണെന്നും എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തിക്കണമെന്നും ഓട്ടോ വിടണമെന്നും ജയപ്രകാശ് പറഞ്ഞെങ്കിലും ''നിങ്ങള് ചത്താലും വേണ്ടിയില്ല, ഞങ്ങളുടെ അഭിമാന പ്രശ്‌നമാണിതെന്നു''മാണ് ഓട്ടോക്കാരന്‍ പറഞ്ഞതെന്നും ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

  ബുധനാഴ്ച ഉച്ചയ്ക്കാണ് ജയപ്രകാശിന് ദുരനുഭവം ഉണ്ടായത്. യാത്രക്കാരനും ഓട്ടോ ഡ്രൈവറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു.

  അതേ സമയം ഇലക്ട്രിക് ഓട്ടോകളെ വഴിയില്‍ തടയുന്ന അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇകഠഡ ജില്ലാ നേതൃത്ത്വം പറഞ്ഞു.

  Also Read - മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി കേരള പോലീസ്‌

  പെര്‍മിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാന്‍ തീരുമാനിച്ചിട്ടില്ലെന്ന് CITU ആവര്‍ത്തിക്കുമ്പോഴും കോഴിക്കോട് നഗരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങളാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ ഉണ്ടാവുന്നത്. അതിക്രമം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റി.

  Suicide Attempt| കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം; ഗാർഹിക പീഡന പരാതിയിൽ നടപടി വൈകിയെന്ന് ആരോപണം

  കൊല്ലം (Kollam) പരവൂർ (Paravoor) പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം (Suicide Attempt). ഗാർഹിക പീഡന പരാതിയിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നെന്നാരോപിച്ചായിരുന്നു ഇരുപത്തിരണ്ടുകാരിയായ യുവതി സ്റ്റേഷനിൽ വച്ച് കൈ മുറിച്ചത്. എന്നാൽ യുവതി നൽകിയ പരാതിയിൽ സംശയങ്ങളുണ്ടെന്നും കെട്ടിച്ചമച്ചതാണെന്നും തെളിവുകളൊന്നും ലഭിക്കാത്തതിനാലാണ് അറസ്റ്റ് നടക്കാത്തതെന്നും പൊലീസ് പറഞ്ഞു.

  പരവൂർ സ്വദേശിനി ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ മാസം 14 നാണ് ഭർത്താവ് അനൂപിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഷംന പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് ഷംന പറയുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും ഷംന ആരോപിച്ചു. ഇതിൽ മനം നൊന്ത് കൈ ഞരമ്പ് മുറിച്ചതാണെന്നും ഷംന പറഞ്ഞു.

  എന്നാൽ ഷംനയുടെ പരാതി കിട്ടിയ ഉടൻ തന്നെ കേസെടുത്തിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. വിശദമായ അന്വേഷണത്തിൽ ഷംനയുടെ പരാതിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും തെളിവ് ലഭിക്കാതെ ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നുമാണ് പരവൂർ പൊലീസ് നിലപാട്.
  Published by:Jayashankar AV
  First published: