നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പൊരിഞ്ഞ പോരാട്ടമായിരുന്നു; കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി കാട്ടാടും ചത്തു

    പൊരിഞ്ഞ പോരാട്ടമായിരുന്നു; കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി കാട്ടാടും ചത്തു

    ഇരതേടി ഇറങ്ങിയ പെരുംപാമ്പിനും, കാട്ടാടിനുമാണ് പരസ്പരമുള്ള ആക്രമണത്തിൽ ഒടുവിൽ അന്ത്യം സംഭവിച്ചത്.

    News18 Malayalam

    News18 Malayalam

    • Share this:
    നാദാപുരം:  കാട്ടാടിനെ വിഴുങ്ങാനുളള ശ്രമത്തിനിടയിലാണ് പെരുമ്പാമ്പിനും, ആടിനും ദാരുണാന്ത്യം സംഭവിച്ചത്. കോഴിക്കോട്  വിലങ്ങാട് വലിയ പാനോം കുരിശ് പളളി റോഡിലാണ് സംഭവം നടന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന മലയോര പ്രദേശമായ ഇവിടെ പന്നി, കേഴ, പെരുപാമ്പ് തുടങ്ങിയ ജീവജാലങ്ങുടെ സാന്നിദ്ധ്യം ജനവാസ മേഖലയിൽ പോലും  സ്ഥിരം സംഭവമാണ്. പ്രദേശത്ത് ഇരതേടി ഇറങ്ങിയ പെരുംപാമ്പിനും, കാട്ടാടിനുമാണ് പരസ്പരമുള്ള ആക്രമണത്തിൽ ഒടുവിൽ അന്ത്യം സംഭവിച്ചത്.

    പാനോം കുരിശ് പള്ളി സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാട് പുല്ല് തിന്നു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് സമീപത്ത് ഇരയെ പ്രതീക്ഷിച്ച് പതുങ്ങി കിടക്കുകയായിരുന്നു പെരുപാമ്പ് ആടിനെ ആക്രമിച്ചത്. തോട്ടത്തിൽ വെച്ച് പെരുമ്പാമ്പ് കാട്ടാടിനെ കീഴടക്കി വിഴുങ്ങാനുളള ശ്രമത്തിലായിരുന്നു. മരണ വെപ്രാളത്തിനിടയിലാണ് ആടിന്റെ കൊമ്പ് കൊണ്ട് പാമ്പിനു കുത്തേറ്റത്. അടിൻ്റെ കൊമ്പ് കൊണ്ട് കുത്തേറ്റ് പെരുമ്പാമ്പിന് ഒടുവിൽ ജീവൻ ജീവൻ നഷ്ടമായി.

    കൊമ്പിന് കുത്തേറ്റെങ്കിലും ആടിനെ വരിഞ്ഞ് മുറുക്കിയ പാമ്പ് മരണവെപ്രാളത്തിന് ഇടയിലും പിടിവിടാൻ കൂട്ടാക്കിയില്ല. പാമ്പ് കഴുത്തിൽ ചുറ്റിവരിഞ്ഞ് ആടിനും ഒടുവിൽ ജീവഹാനി സംഭവിച്ചിരുന്നു.

    മുറിവേറ്റ നിലയിലാണ് പാമ്പ് കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.  അഞ്ച് മീറ്ററോളം നീളമുളള പാമ്പിന്റെ ശരീരത്തിൽ കൊമ്പ് തുളച്ച് കയറിയ മുറിവു കണ്ടതോടെ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് ആടിനെയും പാമ്പിനെയും വനം വകുപ്പ് അധികൃതർ കൊണ്ടുപോവുകയായിരുന്നു

    മേഖലയിൽ കാട്ടുപന്നി ശല്യവും രൂക്ഷം.
    കാര്‍ഷിക ഗ്രാമമായ വിലങ്ങാട്  പ്രദേശത്ത് പന്നിശല്യം രൂക്ഷമാണ്. കൃഷി ചെയ്ത് ജീവിതമാര്‍ഗം തേടുന്ന പഞ്ചായത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും ഇപ്പോള്‍ ഗതികേടിലാണ്. കാട്ടുപന്നിശല്യം കൂടിയതോടെ കാര്‍ഷികമേഖലയും സ്തംഭിച്ചു. കപ്പ, 'ചേബ്, കാച്ചില്‍, വാഴ, റബര്‍ കൃഷി എല്ലാത്തരം കൃഷികളും പന്നി നശിപ്പിക്കുകയാണ്.ആഗസ്റ്റ്, സെപ്റ്റംബര്‍ മാസം വിളവെടുപ്പ് നടത്തി, ഒക്ടോബര്‍, നവംബര്‍ മാസം വിളവ് ഇറക്കേണ്ട സമയമാണ്.

    എന്നാല്‍കൃഷി ഇറക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. പന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുയാണ്. ഇനി എന്തു ചെയ്യും എന്ന ആശങ്കയിലാണ് കര്‍ഷകര്‍.പലരും പലിശയ്ക്ക് കടം എടുത്താണ് കൃഷി ഇറക്കുന്നത്. കൃഷി നശിച്ചതോടെ പണം എങ്ങനെ തിരിച്ചടയ്ക്കുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. എത്രയും വേഗം പന്നികളെ അമര്‍ച്ച ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

    ജില്ലയിൽ 12 പേർക്ക് പന്നികളെ വെടിവയ്ക്കുവാനുള്ള അവകാശം കഴിഞ്ഞ ദിവസമാണ്  കോടതി വിധിയിലൂടെ ലഭിച്ചത്. വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിലാണ് പന്നിയെ കൊല്ലാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്. കാട്ടു പന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കർഷകരുടെ നിലപാട്. പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ പന്നിയെ കൊല്ലുവാൻ എല്ലാ കർഷകർക്കും അവസരം ലഭിക്കും.
    Published by:Jayesh Krishnan
    First published:
    )}