ചേളന്നൂര്‍: തിറയാട്ടത്തിനിടെ തെയ്യംകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗുഡ് ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) ആണ് മരിച്ചത്. കക്കോടി പുത്തലത്ത് കുലവന്‍ കാവില്‍ തിറയാട്ടം നടത്തുകയായിരുന്നു ജിജീഷ്. ശനിയാഴ്ച വൈകീട്ടോടെ കുലവന്‍ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാരസ്വാമി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് ജിജീഷ്. കുലവന്‍ ഒറ്റ വെള്ളാട്ടം കോലമുള്‍പ്പെടെ വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നതില്‍ പരിചയസമ്പന്നനായ കലാകാരനായിരുന്നു ജിജീഷ്.
തെയ്യംകലാകാരന്‍ സിദ്ധാര്‍ഥന്റെ മകനാണ്. അമ്മ: ലീല. ഭാര്യ: രേണുക. മകന്‍: വിനായകന്‍.
ആലപ്പുഴയിൽ ഭാര്യയെ വിഷം നൽകി കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
ആലപ്പുഴ: കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പത്താം വാർഡിൽ പനമുക്കം അപ്പച്ചൻ (79), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.
വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അപ്പച്ചനെ കണ്ടെത്തിയത്. അയൽവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആറ് മക്കളാണ് ഇവർക്ക്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.