കോഴിക്കോട്: ക്യാന്‍സര്‍ ചികിത്സാ സഹായമായി (Medical Assistance) നാട്ടുകാരില്‍ നിന്നും നവമാധ്യമങ്ങളിലൂടെയും ലഭിച്ച പണം ഭര്‍ത്താവ് ദുരുപയോഗം ചെയ്തെന്ന പരാതിയുമായി യുവതി. ചികിത്സയ്ക്കായി പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭര്‍ത്താവ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് പരാതി.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭര്‍ത്താവ് ധനേഷിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുന്നതായും പരാതിയില്‍ പറയുന്നു.
2019 മാര്‍ച്ചില്‍ ഒരു വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിജ്മയ്ക്ക് വൃക്കയ്ക്ക് സമീപമുള്ള എല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് ഭര്‍ത്താവ് ധനേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. ധനേഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായിരുന്നു നല്‍കിയിരുന്നത്.
നിരവധിയാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ വലിയ തുക സഹായമായി ലഭിച്ചിരുന്നു. എന്നാല്‍ റേഡിയേഷനും കീമോതെറാപ്പിയും പുരോഗമിക്കവേ ധനേഷ് സഹായമായി ലഭിച്ച പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി.
ഇതിനെ ചോദ്യം ചെയ്ത ബിജ്മയെ ധനേഷ് ക്രൂരമായി ഉപദ്രവിച്ചെന്നും ചികിത്സ സഹായമായി ലഭിച്ച തുക ഉപയോഗിച്ച് ധനേഷിന്റെ അമ്മയുടെ പേരില്‍ പുതിയ വീടു വാങ്ങിയതായും ബിജ്മ ആരോപണമുന്നയിക്കുന്നു.
ഗാര്‍ഹിക പീഡനവും പണം തട്ടിയെടുത്തതും കാണിച്ചാണ് വെള്ളയില്‍ പൊലീസില്‍ ബിജ്മ പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതി ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.
തുടര്‍ ചികില്‍സക്കും പരിശോധനയ്ക്കും പണം കണ്ടെത്താനാവാതെ ദുരിതത്തിലാണ് ബിജ്മ ഇപ്പോള്‍.
കോളജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണം; വിദ്യാർഥിക്കെതിരെ ജാമ്യമില്ലാ കേസ്
കാസർഗോഡ് (Kasargod) ബിരുദ വിദ്യാർഥിയെ (Degree Student) കൊണ്ട് കോളജ് പ്രിൻസിപ്പൽ (College Principal) കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർഥിക്കെതിരെ കേസ്. കാസർഗോഡ് ഗവ. കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിക്കെതിരെയാണ് കാസർഗോഡ് വനിതാ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. മാനഹാനി ഉണ്ടാക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കോളജ് അധികൃതരുടെ പരാതിയിലാണ് കേസ്. വിഷയത്തിൽ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും പ്രിൻസിപ്പലിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം 18ന് ആയിരുന്നു സംഭവം. കോളജിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രിൻസിപ്പൽ വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണവുമായി എംഎസ്എഫ് ആണ് രംഗത്തുവന്നത്. കോളജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലുപിടിക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടുവെന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആരോപിച്ചത്.
Also Read-
Rain Alert| കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എന്നാൽ വിദ്യാർഥി സ്വമേധയ കാലിൽ വീണാതാണെന്ന് പ്രിൻസിപ്പലിന്റെ മറുപടി. അതോടൊപ്പം വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ സർക്കാർ അനുമതിയോടെ നിയമനടപടി സ്വീകരിക്കാനാണ് പ്രിൻസിപ്പലിന്റെ തീരുമാനം. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.