കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അശ്വന്ത് കൃഷ്ണ(15), പാലാഴി സ്വദേശി അഭിനവ്(14) എന്നിവരാണ് മുങ്ങി മരിച്ചത്. കുട്ടികള്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാനായി ചാടിയ മൂന്നുപേരും മുങ്ങിപ്പോയിരുന്നു.
ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. കുട്ടികളെ പുറത്തെടുത്ത് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
14 പേരടങ്ങുന്ന സംഘമാണ് ട്രാവലറില്‍ അരിപ്പാറയില്‍ എത്തിയത്. കുളിക്കുന്നതിനിടെ ഉച്ചക്ക് രണ്ടരയോടെയാണ് ഇവര്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡുമാരായ സണ്ണി, ജിജോ വര്‍ഗ്ഗീസ് എന്നിവര്‍ കയത്തില്‍ ഇറങ്ങി അഞ്ചുപേരെയും കരക്കെത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.