• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീടിനകത്ത് കാട്ടുപന്നികളുടെ ആക്രമണം; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീടിനകത്ത് കാട്ടുപന്നികളുടെ ആക്രമണം; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിലാണ് പന്നികളുടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും അയൽക്കാരൻ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പൂലോട്, ചോയിയോട് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ജില്ലയിലെ കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നിരുന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റിൽ കുടുങ്ങിയ കാട്ടുപന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി.

Also Read-രാത്രി ഉറങ്ങാൻ കിടന്ന പത്താം ക്ലാസ് വിദ്യാർഥിയെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇവിടെ കാലങ്ങളായി കാട്ടുപന്നികൾ ഇറങ്ങി വ്യാപകമായി കൃഷിനാശം വരുത്താറുണ്ട്. കൃഷിയിടങ്ങളിൽ രാത്രി കാലങ്ങളിൽ കാവലിരുന്നാണ് കർഷകർ കാട്ടുപന്നികളെ തുരത്തുന്നത്. ഇത്തരത്തിൽ മറ്റു ജില്ലകളിലും വ്യാപകമായ രീതിയിൽ പന്നിശല്യം മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടങ്ങളിൽ പരാതികൾ വർധിച്ചതോടെയാണ് കാട്ടുപന്നികളെവെടിവെച്ചു കൊല്ലാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.

എന്നാൽ, വിഷം വെച്ചോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചോ ഷോക്കടിപ്പിച്ചോ പന്നികളെ കൊല്ലാനുള്ള അനുവാദമില്ല. മൂന്ന് ദിവസം മുൻപ് പാലക്കാട് വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണകാട്ടുപന്നിയെയും പരതൂരിൽ കൃഷി നശിപ്പിച്ച പന്നിയെയും വെടിവെച്ചു കൊന്നിരുന്നു.

Also Read-കഴക്കൂട്ടം- കാരോട് ബൈപാസിലെ ടോൾ പിരിവ് പുനഃരാരംഭിച്ചു; പ്രതിഷേധവുമായി യാത്രക്കാർ

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് പന്നികളെ വെടിവെച്ചു കൊല്ലുന്നത്. അതേസമയം, കർഷകർക്ക് വെടിവെയ്ക്കാനുള്ള അനുമതി ലഭിക്കുന്നതിനായി തോക്ക് ലൈസൻസുള്ള കർഷകർ സ്ഥലം റേഞ്ച് ഓഫിസർക്കോ ഡിഎഫ്ഒക്കോ അപേക്ഷ നൽകണം.

പതിനാറ് വർഷം മുൻപ് അധ്യാപിക എ‍റി‍ഞ്ഞ പേന കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവം; ഒരു വർഷം കഠിന തടവ്

പതിനാറു വർശം മുൻപ് അധ്യാപിക എറിഞ്ഞ പേന കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ മുൻ അധ്യാപികയ്ക്ക് ഒരു വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. മലയിൻകീഴ് കണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ വി രജനീഷ് കഠിന തടവിന് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം. മാറനല്ലൂർ ക‍ണ്ടല ചിറ‍യ്ക്കോട് പുത്തൻവീട്ടിൽ എസ് അൽ അമീ‍ന്റെ കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്.

കണ്ട‍ല ഗവ. ഹൈസ്കൂളിൽ 2005 ജനുവരി 18 ന് ഉച്ചയ്‍ക്കായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്ന് അൽ അമീ‍ൻ. പേരു വിളിച്ചിട്ടും ശ്രദ്ധിക്കാത്തതിനാൽ മേശപ്പുറത്തിരുന്ന പേന എടുത്ത് എറിയുകയായിരുന്നു.
Published by:Naseeba TC
First published: