• HOME
 • »
 • NEWS
 • »
 • kerala
 • »
 • Food poisoning | കോഴിമുട്ടയിൽ സൂഷ്മാണു; ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി

Food poisoning | കോഴിമുട്ടയിൽ സൂഷ്മാണു; ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി

കോഴിക്കോട് പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന പയ്യടിമീത്തല്‍ ഗവ. എല്‍ പി സ്‌കൂളിലാണ് സംഭവം

 • Share this:
  കോഴിക്കോട്: ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ ഒഴിവായത് വന്‍ ഭക്ഷ്യവിഷബാധ. കോഴിക്കോട് പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന പയ്യടിമീത്തല്‍ ഗവ. എല്‍ പി സ്‌കൂളിലാണ് സംഭവം.

  സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍ പിങ്ക് നിറവും മുട്ടയുടെ വെള്ള അല്പം കലങ്ങിയതായും കാണപ്പെട്ടിരുന്നു.

  ഇതില്‍ ആശങ്ക തോന്നിയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ ടീച്ചര്‍ നൂണ്‍മീല്‍ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിക്കുകയായിരുന്നു.

  പിങ്ക് നിറത്തിലുള്ള മുട്ടകള്‍ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകള്‍ കുട്ടികള്‍ക്ക് നല്‍കാനായിരുന്നു ടീച്ചര്‍ക്ക് ആദ്യം ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം കൃത്യസമയത്ത് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവിഷബാധ ഒഴിവായത്.

  മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്ക് കഴിക്കുവാനായി നല്‍കുന്നതില്‍ നിന്നും വിലക്കിയ ഓഫീസര്‍ ഈ മുട്ടകള്‍ നശിപ്പിച്ചു കളയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മുട്ടകളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

  Also Read - 'സ്നാപ്പ് ചാറ്റും നാടൻ മുട്ടയും എന്ന വ്ലോഗിനുശേഷം ക്ലൂ ക്ലൂസ് പൊടി'; വൈറലായി കുട്ടി വ്ലോഗറുടെ വീഡിയോ

  കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസറായ ഡോ.രഞ്ജിത് പി. ഗോപിയാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചത്. സുഡോമോണാസ് ബാധിച്ച കോഴിമുട്ടകള്‍ ഒരുമിച്ച് വേവിക്കുമ്പോള്‍ മുട്ടയുടെ വിണ്ടുകീറിയ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന കാര്യവും അദ്ദേഹം ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തി.

  കേരളത്തില്‍ സിനിമാടൂറിസം വരുന്നു, ഇഷ്ട ലൊക്കേഷനുകള്‍ അറിയിക്കാന്‍ അവസരം

  തിരുവനന്തപുരം:കേരളത്തില്‍ സിനിമാ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു.മന്ത്രി മുഹമ്മദ് റിയാസാണ്( Minister Muhammad Riyas) ഇക്കാര്യം അറിയിച്ചത്‌.കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുകയാണ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍സഞ്ചാരികളെ ആകര്‍ഷിക്കുന്നതരത്തിലാണ് പദ്ധതി.

  സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
  Published by:Karthika M
  First published: