നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കുളത്തില്‍ മരിച്ച നിലയിൽ

    വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കുളത്തില്‍ മരിച്ച നിലയിൽ

    വിവാഹം ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിരുന്നതാണ്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കോഴിക്കോട് :കൊളത്തറ കണ്ണാട്ടിക്കുളത്ത് യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിന്റെ മകള്‍ സ്വര്‍ഗ (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുളക്കടവിലെത്തിയവര്‍ മൃതദേഹം കണ്ടത്. വിവാഹം ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ആത്മഹ്യതയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് നല്ലളം പൊലീസ് ന്യൂസ്18 നോട് പറഞ്ഞു. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസിപി സിദ്ദിഖ് സ്ഥലത്തെത്തി പരിശോധന നടത്തി.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

      Poverty| കടുത്ത ദാരിദ്ര്യം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 1.78 ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ

      മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റിൽ (mother sells 3-day old son). മഹരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ശിർദി ടൗണിലാണ് സംഭവം. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മുപ്പത്തിരണ്ടുകാരിയായ അമ്മ 1.78 ലക്ഷം രൂപയ്ക്ക് വിറ്റത്.

      സംഭവത്തിൽ അറസ്റ്റിലായ സ്ത്രീ വീട്ടിലെ കടുത്ത ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിറ്റതെന്ന് പൊലീസിനോട് പറഞ്ഞു. അമ്മയെ കൂടാതെ കുഞ്ഞിനെ വാങ്ങിയ ആളും വിൽക്കാൻ യുവതിയെ സഹായിച്ച നാല് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഏഴിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

      കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ പരിപാലിക്കാനുള്ള സാമ്പത്തിക സ്ഥിതി വീട്ടിൽ ഇല്ലാത്തതിനാലാണ് വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് ആവശ്യക്കാർക്കായുള്ള അന്വേഷണം ആരംഭിച്ചു. മൂന്ന് സ്ത്രീകളാണ് കുഞ്ഞിനെ വിൽക്കാൻ യുവതിയെ സഹായിച്ചത്. അഹമ്മദ്നഗർ, കല്യാൺ, താനെ എന്നിവിടങ്ങളിലുള്ളവരാണിവർ.

      മുലുന്ദ് സ്വദേശിയായ ആളാണ് യാതൊരു നിയമനടപടികളും പാലിക്കാതെ കുഞ്ഞിനെ അമ്മയിൽ നിന്ന് വാങ്ങിയത്. പകരം 1.78 ലക്ഷം രൂപയും അമ്മയ്ക്ക് നൽകി.

      വിവരം അറിഞ്ഞ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് അമ്മയിലേക്കും മറ്റ് സ്ത്രീകളിലേക്കും അന്വേഷണം എത്തുന്നത്. ഐപിസി, ശിശു സംരക്ഷണ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
      Published by:Jayesh Krishnan
      First published:
      )}