LockDown ലംഘിച്ച് ഭക്ഷണം വിളമ്പൽ; കോഫി ഹൗസിന് ഇളവ് നൽകിയിട്ടില്ലെന്ന് മേയർ

നിയമം എല്ലാര്‍ക്കും ബാധകമാണ്. ലോക്ക് ഡൗണ്‍ വ്യവസ്ഥകളില്‍ നിന്ന് കോഫി ഹൗസിന് ഇളവൊന്നും നല്‍കിയിട്ടില്ല- മേയര്‍ ന്യൂസ് 18നോട് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 23, 2020, 2:58 PM IST
LockDown ലംഘിച്ച് ഭക്ഷണം വിളമ്പൽ; കോഫി ഹൗസിന് ഇളവ് നൽകിയിട്ടില്ലെന്ന് മേയർ
coffee house
  • Share this:
കോഴിക്കോട് : ബീച്ച് റോഡിലെ കോഫി ഹൗസില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഭക്ഷണം വിളമ്പിയതിനെതിരെ  കോര്‍പറേഷന്‍ മേയർ രംഗത്ത്. ഓഫീസിലേക്ക് ഭക്ഷണം പാഴ്സലായി നല്‍കാനാണ് പറഞ്ഞതെന്നും ജനങ്ങള്‍ക്ക് ഇരുന്ന് കഴിക്കാന്‍ അനുമതിയില്ലെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

നിയമം എല്ലാര്‍ക്കും ബാധകമാണ്. ലോക്ക് ഡൗണ്‍ വ്യവസ്ഥകളില്‍ നിന്ന് കോഫി ഹൗസിന് ഇളവൊന്നും നല്‍കിയിട്ടില്ല- മേയര്‍ ന്യൂസ് 18നോട് പറഞ്ഞു. കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് അടക്കം ഭക്ഷണം പാഴ്‌സലായി നല്‍കാനാണ് അനുമതി നല്‍കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഫി ഹൗസ് അധികൃതരുുടെ വാദം മേയറും തള്ളിയതോടെ കൂടുതൽ നിയമക്കുരുക്കിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

മാനേജര്‍ക്കെതിരെ കേസെടുത്തെങ്കിലും കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഭക്ഷണത്തിനായി കാന്റീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
You may also like:സാമ്പത്തിക തട്ടിപ്പ്: ദുബായിൽ പിടിയിലായ ശ്രീനിവാസൻ നരസിംഹന് കോടികളുടെ നിക്ഷേപം; റിസോർട്ട് [NEWS]LockDownലംഘിച്ച് കോഫിഹൗസില്‍ ഭക്ഷണംവിളമ്പി; കഴിച്ചവര്‍ക്കുൾപ്പെടെ എട്ടിന്റെ പണികിട്ടി [NEWS]"Happy Birthday Mohanlal|'Lockdown | Happy Birthday Padmarajan| മലയാള സിനിമ കണ്ട മഹാപ്രതിഭ പത്മരാജനും നടന്മാരായ റഹ്മാനും അശോകനും തമ്മിൽ പൊതുവായുള്ളതെന്ത്?
[NEWS]


ഇന്നലെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഫി ഹൗസിൽ ആളുകൾ  ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. മാനേജർ മനോജിനെതിരെയും ഭക്ഷണം കഴിക്കാനെത്തിയ അഞ്ചുപേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

First published: May 23, 2020, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading