• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവർ അഞ്ചുവയസുകാരന്‍റെ വസ്ത്രം അഴിപ്പിച്ച് ഓട്ടോ വൃത്തിയാക്കിപ്പിച്ചു

കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവർ അഞ്ചുവയസുകാരന്‍റെ വസ്ത്രം അഴിപ്പിച്ച് ഓട്ടോ വൃത്തിയാക്കിപ്പിച്ചു

സംഭവം കണ്ട കുട്ടിയുടെ മാതാവ് ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു

  • Share this:

    സുശാന്ത് വടകര

    കോഴിക്കോട്: വടകര അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവം വിവാദമാകുന്നു. കുട്ടി സ്കൂളിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വിഷയത്തിൽ ഇടപെട്ട ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിൽ നിന്നും റിപ്പോർട്ട് തേടി.

    സ്കൂളിലേക്ക് പോകും വഴി പിഞ്ചു ബാലൻ വണ്ടിയിൽനിന്ന് പുറത്തേക്ക് തുപ്പുന്നതിനിടെ അബദ്ധത്തിൽ തുപ്പൽ ഓട്ടോറിക്ഷയിലും ഡ്രൈവറുടെ ദേഹത്തേക്കും തെറിക്കുകയായിരുന്നു. ഇതുകണ്ട് കുഞ്ഞിപ്പള്ളി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ വിചിത്രൻ കോറോത്ത് കുട്ടിയെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കുകയും കുട്ടിയുടെ ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടപ്പിക്കുകയായിരുന്നു. മറ്റു കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു സംഭവം.

    Also Read- കെഎസ്ആർടിസിയിലെ ഏക വനിതാ ഡ്രൈവറെ യാത്രക്കാരൻ ആക്രമിച്ചു; ഷർട്ട് വലിച്ചുകീറി

    ഇതു കണ്ട കുട്ടിയുടെ മാതാവാണ് ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് പോകാൻ വന്ന സമയത്താണ് സംഭവം.

    സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ബാലാവകാശ കമ്മീഷൻ ചെയർമാർ കെ.വി മനോജ് കുമാർ വിഷയത്തിൽ ഇടപെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ചോമ്പാല പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

    Published by:Anuraj GR
    First published: