HOME » NEWS » Kerala »

കോഴിക്കോട് ബൈക്കിൽ സ്വർണ്ണം കടത്തുന്നതിനിടെ പിടികൂടിയ സംഭവം; ഡി ആർ ഐ അന്വേഷണം തുടങ്ങി

സ്വര്‍ണ്ണക്കടത്ത് കേസുമായി സംഭവത്തിന് ബന്ധം ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: July 27, 2020, 12:35 PM IST
കോഴിക്കോട് ബൈക്കിൽ സ്വർണ്ണം കടത്തുന്നതിനിടെ പിടികൂടിയ സംഭവം; ഡി ആർ ഐ അന്വേഷണം തുടങ്ങി
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: ബൈക്കിൽ സ്വർണം കടത്തുന്നതിനിടെ ചാലപ്പുറത്ത് വച്ച് മലപ്പുറം സ്വദേശി പിടിയിലായ സംഭവത്തിൽ ഡിആർഐ അന്വേഷണം തുടങ്ങി. കസബ പൊലീസാണ് വാഹന പരിശോധനക്കിടെ  രേഖകള്‍ ഇല്ലാത്ത അരക്കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. രേഖകള്‍ ഇല്ലാത്ത സ്വര്‍ണ്ണവുമായി പൊലീസ് മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഉമര്‍ നസീറിനെ പൊലീസ് പിടികൂടുകയായിരുന്നു.

ചാലപ്പുറത്ത് വെച്ച് പൊലീസിന്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ബൈക്കില്‍ എത്തിയ ഉമര്‍ നസീറിൽ നിന്ന് സ്വര്‍ണ്ണം കണ്ടെടുത്തത്. ബാഗില്‍ സൂക്ഷിച്ച നിലയിൽ ആഭരണങ്ങളും സ്വര്‍ണ്ണകട്ടിയുമായിരുന്നു ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS] ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം[NEWS]
ഇവ കോഴിക്കോട് , മലപ്പുറം ജില്ലകളിലെ സ്വര്‍ണ്ണ കടകളില്‍ വിതരണം ചെയ്യാനുള്ളതെന്നാണ് ഉമര്‍ നസീര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു. ഉമറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസുമായി സംഭവത്തിന് ബന്ധം ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണ്ണക്കടത്തുമായി കൂടുതൽ അറസ്റ്റുകൾ നടക്കുന്നതിനിടയിലും കരിപ്പൂർ വിമാനത്താവളം വഴി കടത്ത് സജീവമാണ്.

സരിത്തും സന്ദീപ് നായരും സ്വപ്നയും ഉൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘവുമായി പിടിയിലായ ഉമറിന് ബന്ധമുണ്ടോയെന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്.
Published by: Naseeba TC
First published: July 27, 2020, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories