കോഴിക്കോട്: എം.കെ രാഘവനെതിരായ ഒളിക്യാമറ കേസില്‍ അന്വേഷണ സംഘം ചാനല്‍ അധികൃതരുടെ മൊഴിയെടുത്തു. കോഴിക്കോട് അസിസ്റ്റൻഡ് കമീഷണർ പി വാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയിലെ ചാനൽ ഓഫീസിലെത്തിയാണ് മൊഴിയെടുത്തത്. പുറത്തുവിട്ട ദൃശ്യങ്ങളുടെ മുഴുവന്‍ ടേപ്പും അന്വേഷണ സംഘം ശേഖരിച്ചു.
ആവശ്യമായ വിവരങ്ങള്‍ ചാനല്‍ അധികൃതരില്‍ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കാനാണ് തീരുമാനം. ഇതിന്റെ ഫലം വരും മുമ്പെ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നാണ് വിവരം.
പുറത്തുവന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ശബ്ദം അനുകരിച്ചതാണെന്നുമായിരുന്നു എം.കെ രാഘവന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ചാനല്‍ സംഘം കണ്ടിരുന്നുവെന്നും ഇതിനിടെ തിരഞ്ഞെടുപ്പും ചര്‍ച്ചയായിരുന്നുവെന്നും എം.കെ രാഘവന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.