• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് നഗരത്തിൽ മുണ്ടിന് ഇനി 'നക്ഷത്ര' പദവി

കോഴിക്കോട് നഗരത്തിൽ മുണ്ടിന് ഇനി 'നക്ഷത്ര' പദവി

മുണ്ട് ഉൾപ്പെടെ തദ്ദേശീയ സംസ്കാരത്തിന്റെ ഭാഗമായ വസ്ത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്നാണ് തീരുമാനം.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    കോഴിക്കോട്: നഗരത്തിലെ നക്ഷത്ര ഹോട്ടലുകളിൽ മുണ്ടുടുത്തുവരുന്നവരെ തടയരുതെന്ന് കോഴിക്കോട് കോർപറേഷന്റെ വിജ്ഞാപനം. അടുത്ത കാലത്ത് ഒരു നക്ഷത്ര ഹോട്ടലിൽ മുണ്ടിന് വിലക്കേർപ്പെടുത്തിയത് മുൻനിർത്തിയാണ് വസ്ത്രധാരണ രീതി സംബന്ധിച്ച നിർദേശം.

    ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഗുണമേന്മ കുറഞ്ഞതോ നിലവാരമില്ലാത്തതോ ആയ ഭക്ഷണം വിൽക്കുന്ന ഹോട്ടലുകളെ നെഗറ്റീവ് പട്ടികയിൽ ഉൾപ്പെടുത്തും. ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം, സൗകര്യം, എന്നിവ പരിഗണിച്ച് ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിക്കാം. എന്നാൽ കൊടുക്കുന്ന സേവനങ്ങളേക്കാൾ കൂടിയ വില ഈടാക്കാൻ അനുവദിക്കില്ല.

    Also Read- ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് ഹൈദരലി തങ്ങൾ

    പ്രത്യേക വിഭാഗത്തിൽ വരുന്ന ഹോട്ടലുകൾക്ക് ഉയർന്ന നിരക്ക് ഈടാക്കാം, എന്നാൽ ഈ ഹോട്ടലുകൾക്കും മാർക്കറ്റ് നിരക്കിനെക്കാൾ 100 ശതമാനത്തിലധികം ഈടാക്കണമെങ്കിൽ പ്രത്യേക അനുമതി വേണം. 19 ഇരിപ്പിടത്തിൽ കൂടുതലുളള ഭക്ഷണശാലകളിൽ ശുചിമുറി നിർബന്ധമാണ്. 30 മുതൽ 40 വരെ ഇരിപ്പിടങ്ങളുളള ഭക്ഷണശാലകൾക്ക് 2 ശുചിമുറികളും 40 മുതൽ 60 വരെ ഇരിപ്പിടങ്ങളുളള ഭക്ഷണശാലകൾക്ക് 3 ശുചിമുറികളും ഉറപ്പാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
    Published by:Rajesh V
    First published: