• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് നഗരത്തിൽ വൻ തീപിടുത്തം; നിയന്ത്രണവിധേയമായത് അർദ്ധരാത്രിയോടെ

കോഴിക്കോട് നഗരത്തിൽ വൻ തീപിടുത്തം; നിയന്ത്രണവിധേയമായത് അർദ്ധരാത്രിയോടെ

പുലർച്ചെ ഒരു മണിയോടെയാണ്‌ തീ നിയന്ത്രണവിധേയമായത്.  

  • Last Updated :
  • Share this:
കോഴിക്കോട് : ചൊവ്വാഴ്ച്ച രാത്രി 10 മണിയോട് കൂടിയാണ് ഒളവണ്ണ സ്വദേശിയായ ജൈസലിൻ്റെ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജന്‍സി എന്ന സ്ഥാപനത്തിന് തീപിടിച്ചത്.നഗരത്തിൽ ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇരു ചക്ര വാഹനങ്ങളുടെ പാട്സുകൾ വിൽക്കുന്ന മൊത്ത വിൽപ്പനശാലയിലാണ് അപകടം.

തീപടർന്നതോടെ ഫയർ ഫോഴ്സ് എത്തി സമീപത്തെ വീടുകളിൽ നിന്നും  ആളുകളെ മാറ്റിപാർപ്പിച്ചു.  ഫയർഫോഴ്സിൻ്റെ 12യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് നേത്യത്വം ന്നൽകിയത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴിയായതിനാല്‍ അഗ്നിശമന സേന യൂണിറ്റുകള്‍ക്ക് സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല.  വാഹനം റോഡിൽ നിർത്തി വെള്ളം കെട്ടിടത്തിനടുത്തേക്ക് എത്തിക്കുകയാണ് ചെയ്തത്.

മൂന്ന് നിലകളിലായി സൂക്ഷിച്ചിരുന്ന സ്ഥാപനത്തിലെ മുഴുവൻ ഉത്പന്നങ്ങളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.ഹെല്‍മെറ്റ്, റെയിന്‍കോട്ട് എന്നിവയുടെ ഗോഡൗണിനാണ് തീപിടിച്ചത്.
You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
പുലർച്ചെ ഒരു മണിയോടെയാണ്‌ തീ നിയന്ത്രണവിധേയമായത്.
Published by:Asha Sulfiker
First published: