കോഴിക്കോട് തീപിടുത്തം: പ്രാഥമിക അന്വേഷണം പൂർത്തിയായി; സംശയങ്ങൾ നിരവധി

ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിൽ തീപിടുത്തം എങ്ങനെ ഉണ്ടായെന്നതു വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഫയർ ഓഫീസർ സിറ്റി പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.

News18 Malayalam | news18-malayalam
Updated: August 28, 2020, 11:47 AM IST
കോഴിക്കോട് തീപിടുത്തം: പ്രാഥമിക അന്വേഷണം പൂർത്തിയായി; സംശയങ്ങൾ നിരവധി
news18
  • Share this:
കോഴിക്കോട്: ഫ്രാൻസിസ് റോഡ് മേൽപാലത്തിന് സമീപമുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. ചൊവാഴ്ച്ച രാത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഫൊറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങൾ പ്രാഥമിക പരിശോധന പൂർത്തിയാക്കിയത്.

ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിൽ തീപിടുത്തം എങ്ങനെ ഉണ്ടായെന്നതു വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഫയർ ഓഫീസർ സിറ്റി പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു.

പെട്രോൾ പോലുള്ള ഇന്ധനം, സ്ഫോടക വസ്തു തുടങ്ങിയവ കെട്ടിടത്തിൽ ഉണ്ടായിരുന്നോ, അവ തീപിടുത്തത്തിനു കാരണമായോ എന്നതാണ് ഫൊറൻസിക് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി തീ പിടിച്ച കെട്ടിടത്തിലെ അവശിഷ്ടങ്ങളുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്.

കെട്ടിടത്തിലെ വയറിങ് സംവിധാനത്തിൽ അപാകത ഉണ്ടായിരുന്നോ, ഷോർട്ട് സർക്യൂട്ട് ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷിക്കുന്നത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്നും തീ താഴത്തെ നിലകളിലേക്ക് പടർന്നു സംബന്ധിച്ച് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ റെക്സിൻ പോലുള്ള സാധനങ്ങൾ ഒട്ടേറെ ഉണ്ടായിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണു പ്രാഥമിക വിലയിരുത്തൽ. 75 ലക്ഷം രൂപയുടെ നഷ്ടമാണു കെട്ടിടത്തിലെ സ്ഥാപനം നടത്തിപ്പുകാർ പറയുന്നത്.
Published by: Naseeba TC
First published: August 28, 2020, 11:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading