'കോഴിക്കോട് വേറെ ലെവലാണ്' രാജ്യത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ഒന്നാമത്

കോഴിക്കോടിന് തൊട്ടുപിന്നില്‍ ബെളഗാവി, കോയമ്പത്തൂര്‍, പൂണെ, ജയ്പൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളാണുള്ളത്

news18
Updated: July 27, 2019, 4:13 PM IST
'കോഴിക്കോട് വേറെ ലെവലാണ്' രാജ്യത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ഒന്നാമത്
kozhikode
  • News18
  • Last Updated: July 27, 2019, 4:13 PM IST
  • Share this:
കോഴിക്കോട്: രാജ്യത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ഒന്നാം സ്ഥാനത്ത്. 15.2 ശതമാനമാണ് കോഴിക്കോട് നഗരപരിധിയുടെ വളര്‍ച്ചാ നിരക്ക്. യുഎന്‍ ഹാബിറ്റാറ്റ്, ലിങ്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് പോളിസി എന്നിവയുടെ സഹകരണത്തോടെ ന്യൂയോര്‍ക്ക് സര്‍വകലാശാല ലോകത്തെ 200 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണു നഗരപരിധിയുടെ വളര്‍ച്ചയിലും ജനസംഖ്യാ വര്‍ധനയിലും കോഴിക്കോട് രാജ്യത്ത് ഒന്നാമതെത്തിയത്.

ഇന്ത്യയിലെ 17 നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. കോഴിക്കോടിന് തൊട്ടുപിന്നില്‍ ബെളഗാവി, കോയമ്പത്തൂര്‍, പൂണെ, ജയ്പൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളാണുള്ളത്. സമീപ ഗ്രാമങ്ങളിലേക്കുകൂടി നഗരം അതിവേഗം വളരുന്നതോടെ നഗരപരിധി ഓരോ വര്‍ഷവും വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2001 ല്‍ 3,316 ഹെക്ടര്‍ ആയിരുന്ന നഗരപരിധി 2014 ല്‍ 23,641 ഹെക്ടറിലേക്കാണ് വ്യാപിച്ചത്.

Also Read: പൊലീസുകാരന്റെ മരണത്തിനു കാരണം ജാതീയ അധിക്ഷേപം; ആരോപണവുമായി ബന്ധുക്കള്‍

2001 ല്‍ 4.40 ലക്ഷമായിരുന്ന ജനസംഖ്യ 2014 ല്‍ 11.71 ലക്ഷമായും വര്‍ധിച്ചിട്ടുണ്ട്. ജോലിയും മികച്ച സൗകര്യങ്ങളും തേടി നഗരത്തിലേക്ക് കുടിയേറ്റം വര്‍ധിച്ചതോടെയാണിത്. കോഴിക്കോടിന്റെ പ്രതിവര്‍ഷം ജനസംഖ്യ വര്‍ധന 7.6 ശതമാനമാണ്. ബെളഗാവിയില്‍ ഇത് 4.3 ശതമാനവും കോയമ്പത്തൂരിലും പുണെയിലും 4.1 ശതമാനവും മാത്രമാണ് . കോര്‍പറേഷനും സമീപത്തെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളും ഒറ്റ യൂണിറ്റായി പരിഗണിച്ചാണു പഠനം നടത്തിയത്.

First published: July 27, 2019, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading