കോവിഡ് തിരിച്ചടിയായി; മധുരമില്ലാതെ കോഴിക്കോട്ടെ ഹൽവ വ്യവസായം

നഗരത്തിലെ പ്രധാന ഹൽവ നിർമാതാക്കളായ വിവാ ഹൽവ നിർമാണ യൂണിറ്റിൽ ഒരു ദിവസം 1000 കിലോ മാവിന്റെ ഹൽവയാണ് നിർമിച്ചിരുന്നത്. 15-ൽപ്പരം തൊഴിലാളികൾക്ക് നേരിട്ട് തൊഴിലും ലഭിച്ചിരുന്നു.

News18 Malayalam | news18
Updated: August 20, 2020, 8:49 PM IST
കോവിഡ് തിരിച്ചടിയായി; മധുരമില്ലാതെ കോഴിക്കോട്ടെ ഹൽവ വ്യവസായം
News 18
  • News18
  • Last Updated: August 20, 2020, 8:49 PM IST
  • Share this:
കോഴിക്കോട്: കോഴിക്കോടൻ ഹൽവയുടെ പെരുമ കടൽ കടന്ന് വിദേശരാജ്യങ്ങളിൽ പോലും പേരെടുത്ത ഒന്നാണ്. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ ഇന്ന് ഹൽവ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജില്ലയിലെ മിക്ക ഹൽവ നിർമാണ ശാലകളും അടഞ്ഞു കിടക്കുകയാണ്. തുറന്ന കടകളിലാവട്ടെ കച്ചവടം നന്നേ കുറവാണ്.

നഗരത്തിൽ ഇരുപത്തിയഞ്ചോളം ഹൽവ നിർമാണശാലകളാണ് ഉള്ളത്. ഈ യൂണിറ്റുകളിൽ ഇരുപതോളം വ്യത്യസ്ത ഇനം ഹൽവകളാണ് നിർമിക്കുന്നത്. ഇങ്ങനെ നിർമിക്കുന്ന ഹൽവകൾ വിറ്റഴിക്കുവാനായി നൂറിൽ ഏറെ കച്ചവടശാലകൾ തന്നെയുണ്ട്. വിൽപ്പന കുറഞ്ഞതോടെ ഭീമമായ വാടക നൽകി മുൻപോട്ട് കൊണ്ടുപോവാൻ കഴിയാതെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചിലതൊക്കെ ഇപ്പോൾ തന്നെ അടഞ്ഞ് കിടക്കുകയുമാണ്.

You may also like:ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ [NEWS] രക്ഷാ പ്രവർത്തകരുടെ കൂടുതൽ കോവിഡ് ഫലങ്ങൾ പുറത്ത്; ഭൂരിഭാഗം പേരും നെഗറ്റീവ് [NEWS]

നഗരത്തിലെ പ്രധാന ഹൽവ നിർമാതാക്കളായ വിവാ ഹൽവ നിർമാണ യൂണിറ്റിൽ ഒരു ദിവസം 1000 കിലോ മാവിന്റെ ഹൽവയാണ് നിർമിച്ചിരുന്നത്. 15-ൽപ്പരം തൊഴിലാളികൾക്ക് നേരിട്ട് തൊഴിലും ലഭിച്ചിരുന്നു.

നാൽപ്പത്തിരണ്ടോളം ആളുകൾ ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഹൽവ വിറ്റഴിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്നു. എന്നാൽ, കോവിഡിന് ശേഷം കച്ചവടം നിലച്ചതോടെ ഹൽവ നിർമാണവും കുറഞ്ഞു. ഇപ്പോൾ രണ്ടുദിവസം കൂടുമ്പോൾ 350 കിലോ മാവിന്റെ മാത്രം ഹൽവായാണ് നിർമിക്കുന്നത്. തൊഴിൽ എടുക്കാൻ വേണ്ടി വരുന്നത് നാലുപേർ മാത്രമാണെന്നും സ്ഥാപന ഉടമ അബ്ദ്ദുൾ സലിം പറയുന്നു.
Published by: Joys Joy
First published: August 20, 2020, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading