• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊറോട്ട യൂണിറ്റും പൂട്ടിച്ചു'; CPM നേതാവിന്റെ വീടിന് സമീപം ഭിന്നശേഷിക്കാരന്റെ ആത്മഹത്യാശ്രമം

'പൊറോട്ട യൂണിറ്റും പൂട്ടിച്ചു'; CPM നേതാവിന്റെ വീടിന് സമീപം ഭിന്നശേഷിക്കാരന്റെ ആത്മഹത്യാശ്രമം

ജീവിതമാർഗങ്ങള്‍ ഓരോന്നായി സിപിഎം നേതാക്കൾ ഇടപ്പെട്ട് ഇല്ലാതാക്കിയെന്നാണ് പ്രശാന്തിന്റെ ആരോപണം

  • Last Updated :
  • Share this:
    കോഴിക്കോട്: സ്ഥാപനം പൂട്ടിച്ചതിൽ കാരണക്കാരനായെന്നാരോപിച്ച് സിപിഎം പഞ്ചായത്തംഗത്തിന്റെ വീടിന് സമീപം ഭിന്നശേഷിക്കാരന്റെ ആത്മഹത്യശ്രമം. ഭിന്നശേഷിക്കാരനായ പ്രശാന്താണ് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഏറാമല പഞ്ചായത്തിലെ പതിനേഴാം വാർഡ് അംഗവും സിപിഎം പ്രാദേശിക നേതാവുമായ രാമകൃഷ്ണന്റെ വീടിന് സമീപം ആത്മഹത്യാശ്രമം.

    ജീവിതമാർഗങ്ങള്‍ ഓരോന്നായി സിപിഎം നേതാക്കൾ ഇടപ്പെട്ട് ഇല്ലാതാക്കിയെന്നാണ് പ്രശാന്തിന്റെ ആരോപണം. രാമകൃഷ്ണന്റെ വീട്ടിനടുത്തുള്ള മണലോളി പാലത്തിനടുത്ത് കുത്തിയിരുന്ന പ്രശാന്ത് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രശാന്തിനെ വടകര ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

    Also Read-Madhu murder case| തുടരുന്ന കൂറുമാറ്റം; അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി

    തനിക്കെതിരേ നിരന്തരം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയാണ് സ്ഥാപനം പൂട്ടിച്ചതെന്നാണ് പ്രശാന്തിന്റെ ആരോപണം. അടുത്തിടെ പെറോട്ട അടക്കമുള്ള ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന യൂണീറ്റ് ആരംഭിച്ചിരുന്നു. എന്നാൽ ലൈസൻസ് ഇല്ലാത്തതിനാൽ ആരോഗ്യവിഭാഗം അധികൃതർ പൂട്ടിച്ചിരുന്നു.

    Also Read-അധ്യാപകരുടേയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടേയും പരാതി; കോട്ടൺഹിൽ സ്കൂൾ പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററെ മാറ്റി

    അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ പ്രശാന്തിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ കരുവാക്കി രാമകൃഷ്ണൻ ആരോപിച്ചു.
    Published by:Jayesh Krishnan
    First published: