• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡിന് പിന്നാലെ എലിപ്പനിയും; കോഴിക്കോട് ആരോഗ്യപ്രവർത്തക എലിപ്പനി ബാധിച്ച് മരിച്ചു

കോവിഡിന് പിന്നാലെ എലിപ്പനിയും; കോഴിക്കോട് ആരോഗ്യപ്രവർത്തക എലിപ്പനി ബാധിച്ച് മരിച്ചു

കോവിഡ് വാർഡുകളിൽ മറ്റും ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച് മെഡിസിൻ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു

സാബിറ

സാബിറ

  • Last Updated :
  • Share this:
കോഴിക്കോട്: എലിപ്പനി ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക ശുചീകരണ ജീവനക്കാരിയാണ്. കോവിഡ് വാർഡുകളിൽ മറ്റും ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച് മെഡിസിൻ ഐ.സി.യു.വിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. കോവിഡ് പരിശോധനയിൽ നെഗറ്റീവായി വീണ്ടും ജോലിയിൽ പ്രവേശിച്ചു. തുടർന്നാണ് പനി ബാധിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിച്ച് ശനിയാഴ്ച 11 മണിയോടെ മരിച്ചു.

നിപ കാലത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരിയായതിനാൽ രണ്ടുവർഷമായി ജോലിയിൽ തുടർന്നുവരികയാണ്. അതേസമയം കഴിഞ്ഞമാസത്തെ ശമ്പളം പോലും സാബിറക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.
Published by:user_49
First published: