• HOME
  • »
  • NEWS
  • »
  • kerala
  • »
  • KOZHIKODE KSRTC BUS TERMINAL WILL START FUNCTIONING FROM 26TH JK TV

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും; മന്ത്രി ആന്റണി രാജു

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ബസ് ടെര്‍മിനല്‍ കോംപ്ലക്സ് കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ഗതാഗത മന്ത്രി

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥലത്ത് കെ.റ്റി.ഡി.എഫ്.സി നിര്‍മ്മിച്ച ബസ് ടെര്‍മിനല്‍ കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കുന്നു. ആഗസ്റ്റ് 26-ന് ധാരണാപത്രം ഒപ്പുവച്ച് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നാലു ലക്ഷത്തോളം (3,70,244) ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് കെട്ടിടം. കരാർ വ്യവസ്ഥകള്‍ പ്രകാരം മടക്കി നല്‍കേണ്ടാത്ത 17 കോടി രൂപയും, പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും, മൂന്നു വര്‍ഷം കൂടുമ്പോള്‍ വാടക ഇനത്തില്‍ 10 ശതമാനം വീതം വര്‍ദ്ധനയും എന്ന ഉയര്‍ന്ന നിരക്കില്‍ ആലിഫ് ബില്‍ഡേഴ്സ് ആണ് 30 വര്‍ഷത്തേയ്ക്ക് കരാര്‍ എടുത്തിരിക്കുന്നത്. 30 വര്‍ഷം കൊണ്ട് ഏകദേശം 250 കോടിയില്‍പരം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

75 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം 2009-ലാണ് ആരംഭിച്ചത്. 2015-ല്‍ പൂര്‍ത്തിയായെങ്കിലും കരാർ തർക്കങ്ങൾ കാരണം തുറന്ന് നൽകുന്നത് വൈകി.  കരാറടിസ്ഥാനത്തില്‍ 30 വര്‍ഷത്തേയ്ക്ക് വാടകയ്ക്ക് നല്‍കാനുള്ള നടപടികള്‍ 2015-ല്‍ ആരംഭിച്ചിരുന്നു. എന്നാൽ കെ.എസ്.ആര്‍.ടി.സി.യും കെ.റ്റി.ഡി.എഫ്.സി.യും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതു കാരണം ബസ് ടെര്‍മിനല്‍ കോംപ്ലക്സ്, കരാര്‍ ഒപ്പുവച്ചു തുറന്നു പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞില്ല.

Also Read-പുറത്തിറങ്ങിയിട്ട് കാണിച്ചു തരാം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുട്ടില്‍ കേസ് പ്രതി ആന്റോ അഗസ്റ്റിന്റെ ഭീഷണി

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ബസ് ടെര്‍മിനല്‍ കോംപ്ലക്സ് കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ഗതാഗത മന്ത്രി. ടിക്കറ്റേതര വരുമാനത്തിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം കുറയ്ക്കുകയും ബസ് ടെര്‍മിനലുകള്‍ ആധുനിക സംവിധാനത്തോടെ പരിഷ്ക്കരിച്ച് യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.

ആഗസ്റ്റ് 26-ന് വൈകുന്നേരം പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു താക്കോല്‍ കൈമാറി കെട്ടിടം തുറന്നു കൊടുക്കും. കെ.എസ്.ആര്‍.ടി.സി.യ്ക്ക് വേണ്ടി എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസും കെ.റ്റി.ഡി.എഫ്.സി.യ്ക്ക് വേണ്ടി ഡോ.ബി.അശോക് ഐ.എ.എസും ആലിഫ് ബില്‍ഡേഴ്സും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ച് കൈമാറും.

Also Read-വാഹനം പൊളിക്കൽ നയം; എതിർപ്പുമായി സംസ്ഥാന സർക്കാർ

മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പ്രത്യേക സന്ദേശങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എം.കെ.രാഘവന്‍ എം.പി, മേയര്‍ ഡോ.ബീനാ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഡോ.നരസിംഗുഗരി റ്റി.എല്‍ റെഡ്ഡി ഐ.എ.എസ്, കൗണ്‍സിലര്‍ പി.ദിവാകരന്‍ എന്നിവര്‍ സംബന്ധിക്കും.
Published by:Jayesh Krishnan
First published:
)}