• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളത്തിൽ ശിശുപരിപാലനം പോരാ'; RSS പരിപാടിയിൽ ഉദ്ഘാടകയായി സിപിഎം മേയർ

'കേരളത്തിൽ ശിശുപരിപാലനം പോരാ'; RSS പരിപാടിയിൽ ഉദ്ഘാടകയായി സിപിഎം മേയർ

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ സ്നേഹിക്കുന്നതെന്നും ബീന ഫിലിപ്പ്

  • Last Updated :
  • Share this:
    കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയിൽ ഉദ്ഘാടകയായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃ സമ്മേളനത്തിലാണ് സിപിഎം മേയർ ഉദ്ഘടകയായെത്തിയത്. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ സ്നേഹിക്കുന്നതെന്നും ബീന ഫിലിപ്പ് വേദിയിൽ പറഞ്ഞു.

    ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണമെന്ന് മേയർ പറ‍ഞ്ഞു.

    Also Read-'കേരള കോൺഗ്രസിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമം നടത്തി'; CPMനെതിരെ ഗുരുതര ആരോപണങ്ങളുമായി CPI

    പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നു എന്നതിലാണ് പ്രധാനം. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം.

    Also Read-'ജന്മിത്വ ഭൂതകാലം അയവിറക്കി മാരാർജി മന്ദിരത്തിൽ ഇരിക്കുകയേ സംഘപരിവാറിന് നിർവ്വാഹമുള്ളൂ'; മുല്ലക്കര രത്നാകരൻ

    അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകുമെന്നും മേയർ പ്രസംഗിച്ചു. അതേസമയം ആർ‌എസ്എസ് ആശയത്തിലേക്ക് കുട്ടികളെ ആകർഷിക്കാനാണ് ബാലഗോകുലം ശോഭയാത്രകൾ നടത്തുന്നതെന്നായിരുന്നു സിപിഎം നിലപാട്.
    Published by:Jayesh Krishnan
    First published: