• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിട്ടില്ല; പറഞ്ഞകാര്യങ്ങൾ വളച്ചൊടിച്ചു'; മേയർ ബീന ഫിലിപ്പ്

'ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിട്ടില്ല; പറഞ്ഞകാര്യങ്ങൾ വളച്ചൊടിച്ചു'; മേയർ ബീന ഫിലിപ്പ്

ബിജെപിയുടെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നും അന്നൊന്നും പാർട്ടി വിലക്കിയിട്ടില്ലെന്നും മേയർ

  • Last Updated :
  • Share this:
    കോഴിക്കോട്: സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ബാലഗോകുലം സംഘടിപ്പിച്ച മാതൃ സമ്മേളനത്തിലാണ് സിപിഎം മേയർ ഉദ്ഘടകയായെത്തിയിരുന്നു. അമ്മമാരുടെ പരിപാടി എന്ന നിലയിലാണ് പങ്കെടുത്തതെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.

    ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ല. ബിജെപിയുടെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നും അന്നൊന്നും പാർട്ടി വിലക്കിയിട്ടില്ലെന്നും മേയർ വിശദീകരിച്ചു. പരിപാടിയിൽ പറഞ്ഞകാര്യങ്ങൾ വളച്ചൊടിച്ചതായും മേയർ പറഞ്ഞു.

    Also Read-'കേരളത്തിൽ ശിശുപരിപാലനം പോരാ'; RSS പരിപാടിയിൽ ഉദ്ഘാടകയായി സിപിഎം മേയർ

    ശിശു പരിപാലനം ഉദ്ദേശിച്ചത് ആരോഗ്യകാര്യത്തിലല്ലയെന്നും ബീന ഫിലിപ്പ് പറ‍ഞ്ഞു. രാമനും കൃഷ്നനും സംസ്താരത്തിന്റെ ഭാഗമാണെന്ന് മേയർ കൂട്ടിച്ചേർത്തു. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ സ്നേഹിക്കുന്നതെന്നും ബീന ഫിലിപ്പ് വേദിയിൽ പറഞ്ഞിരുന്നു.

    Also Read-സിറോ മലബാര്‍ സഭാ തര്‍ക്കം;വിമത റാലിയില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെ നടപടിക്കു സാധ്യത

    ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണമെന്നും മേയർ വേദിയില്‍ പറ‍ഞ്ഞിരുന്നു.
    Published by:Jayesh Krishnan
    First published: