'മരത്തില്‍ നിന്ന് താഴോട്ട് പാമ്പുകള്‍,മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റൽ ശുചിമുറിയിലും പാമ്പുകള്‍'

ഹോസ്റ്റലിന് മുന്നിലെ കൂറ്റന്‍ മരത്തില്‍ നിന്നാണ് പാമ്പുകള്‍ താഴോട്ടിറങ്ങുന്നത്.

News18 Malayalam | news18-malayalam
Updated: November 28, 2019, 8:35 PM IST
  • Share this:
കോഴിക്കോട്: 'നടന്നുപോകുമ്പോള്‍ തൊട്ട് മുന്നില്‍ മരത്തില്‍ നിന്ന് പാമ്പുകള്‍ വീഴുന്നു. ശുചിമുറിയിലും ഹോസ്റ്റല്‍ മുറിയിലും പലപ്പോഴായി പാമ്പുകളെ കാണാറുണ്ട്'. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ വാക്കുകളാണിത്. വനിതാ ഹോസ്റ്റല്‍ പരിസരത്ത് കാട്ടുപൊന്തകള്‍ വളര്‍ന്ന് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായിട്ടുണ്ട്.

also read:ഗർഭിണി പൂച്ചയെ കൊന്നത് കെട്ടിത്തൂക്കിത്തന്നെ: അമ്മയ്ക്കൊപ്പം ശ്വാസം മുട്ടി അവസാനിച്ചത് 6 കുഞ്ഞുങ്ങൾ

പാമ്പുകളെ കൂടാതെ ഉടുമ്പുകളെയും ഇവിടെ വിദ്യാര്‍ഥികള്‍ കണ്ടിട്ടുണ്ട്. നേരമിരുട്ടിയാല്‍ വനിതാ ഹോസ്റ്റലിലേക്ക് നടന്നുപോകാന്‍പോലും വിദ്യാര്‍ഥികള്‍ ഭയപ്പെടുന്നു. കാട്ടുപൊന്ത വെട്ടിവെളിപ്പിച്ചിട്ട് മാസങ്ങളായി. ഹോസ്റ്റലിന് മുന്നിലെ കൂറ്റന്‍ മരത്തില്‍ നിന്നാണ് പാമ്പുകള്‍ താഴോട്ടിറങ്ങുന്നത്.

കാലപ്പഴക്കമുള്ള ഹോസ്റ്റല്‍ കെട്ടിടത്തിനു ചുറ്റും നിരവധി പാമ്പ് മടകളുണ്ട്. മോര്‍ച്ചറിയില്‍ നിന്നുള്ള മാലിന്യങ്ങളും ഹോസ്റ്റല്‍ പരിസരത്താണ് തള്ളുന്നത്. ഹോസ്റ്റലില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ പരിസരത്തിട്ട് തന്നെ കത്തിക്കുന്നു.

വനിതാ ഹോസ്റ്റലിന് സമീപത്താണ് മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരുടെ ഹോസ്റ്റല്‍. ഇവിടെയും ഹോസ്റ്റലിനകത്ത് പാമ്പുകള്‍ കയറുന്നത് പതിവാണെന്ന് നഴ്‌സുമാര്‍ പറയുന്നു. യഥാസയമയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാലും നടപടിയുണ്ടാകാറില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
First published: November 28, 2019, 5:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading