സൗരവ് കിഷന്‍ പാടുമ്പോള്‍ ഓര്‍മ്മകളില്‍ നിറയുന്നത് മുഹമദ് റാഫിയാണ്; ഗസല്‍ പെയ്തിറങ്ങുന്ന രാവുകള്‍

സൗരവിന്റെ ചേവരമ്പലത്തുള്ള വീട്ടകം റാഫി ഇശലുകളാല്‍ സംഗീത സാന്ദ്രമാണ്.

News18 Malayalam | news18-malayalam
Updated: September 14, 2020, 11:45 AM IST
സൗരവ് കിഷന്‍ പാടുമ്പോള്‍ ഓര്‍മ്മകളില്‍ നിറയുന്നത് മുഹമദ് റാഫിയാണ്; ഗസല്‍ പെയ്തിറങ്ങുന്ന രാവുകള്‍
സൗരവ് കിഷൻ
  • Share this:
കോഴിക്കോട്: മുഹമദ് റാഫിയുടെ ശബ്ദ സാദൃശ്യമുള്ള കോഴിക്കോട് ചേവരമ്പലം സ്വദേശി സൗരവ് കിഷന്റെ ഗസല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. റാഫി ഗസല്‍മഴ പെയ്യിപ്പിക്കുമ്പോഴാണ് അതേ ഫീല്‍. സൗരവ് കിഷന്‍ കോഴിക്കോടിന് വീണുകിട്ടിയ മുഹമദ് റാഫിയെന്ന് വാഴ്ത്തിപ്പാടുന്നകയാണ്  സോഷ്യല്‍മീഡിയ.

സംഗീതസാന്ദ്രമായ സന്ധ്യകള്‍ സമ്മാനിക്കുന്ന കോഴിക്കോടന്‍ തെരുവുകള്‍ ഇപ്പോള്‍ ശൂന്യമാണ്. പക്ഷേ സൗരവിന്റെ ചേവരമ്പലത്തുള്ള വീട്ടകം റാഫി ഇശലുകളാല്‍ സംഗീത സാന്ദ്രമാണ്. കൊവിഡ് കാലത്ത് സൗരവ്  ആലപിച്ച ഗസല്‍ വൈറലായി. അഭിനന്ദനവുമായി വന്നവരില്‍ ആനന്ദ് മഹീന്ദ്രയും ശങ്കര്‍ മഹാദേവനും.മൂന്നര വയസ്സുമുതല്‍ ഹിന്ദുസ്ഥാനിയും കര്‍ണ്ണാട്ടിക്കും പരിശീലിക്കുന്നുണ്ടെങ്കിലും സൗരവിന്റെ ശബ്ദവും ഫീലും അനുഗ്രഹീതമാകുമ്പോള്‍ റാഫിയല്ലെന്ന് പറയാനാവാതെ ആസ്വാദകരെ ആശയക്കുഴപ്പത്തിലാക്കുന്നു. മുംബൈയിലെ നേവല്‍ മൈതാനത്ത് നടന്ന പരിപാടിയില്‍ റാഫിയുടെ ശബ്ദത്തില്‍ സൗരവ് പാടിയപ്പോള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ കേട്ടത്.
You may also like:'ബാബുവേട്ടാ നിങ്ങൾ പകർന്നു തന്ന തണുത്ത ബിയർ ഒരൗൺസ് ആത്മവിശ്വാസമായാണ് ഉളളിലേക്ക് അരിച്ചിറങ്ങിയത്. മനസ്സിലിപ്പോഴും ആ തണുപ്പുണ്ട്' 

അബുദാബിയിലെ  ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച റാഫി രാത്രിയില്‍ സോളോകള്‍ ഉള്‍പ്പെടുന്ന 18 ഗാനങ്ങള്‍ ആലപിച്ചു. വീണ്ടും വീണ്ടും പാട്ടിന് വേണ്ടി പ്രേക്ഷകര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ പരിപാടി തീരാന്‍ ഏറെ വൈകിയെന്ന് സൗരവ് കിഷന്‍ പറയുന്നു.


പത്ത് വയസ്സുമുതല്‍ റിയാലിറ്റി ഷോയില്‍ സജീവമാണ്. ചൈനയിലെ ഷിങ്ജാങില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ സൗരവ് കിഷന്‍ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്.

മെഹ്ഫിലുകളും പതിവ് ഒത്തുചേരലുകളും വെളുക്കുവോളമുള്ള പാട്ടുചര്‍ച്ചകളുമൊന്നുമില്ലാത്ത കോഴിക്കോടിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നില്ലെന്ന് സൗരവ് പറയുന്നു. ബിസ്സിനസ്സുകാരനായ സുനില്‍ പി നെടുങ്ങാടിന്റെയും മിന്നികയുടെയും മകനാണ് 23കാരനായ സൗരവ് കിഷന്‍. വൈഭവ് സഹോദരാണ്.
Published by: Naseeba TC
First published: September 14, 2020, 11:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading