കൊച്ചി: അങ്കമാലിയില്‍ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാന്‍ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അമേയ.
റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തല്‍ക്ഷണം മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Accident| കാറുകൾ കൂട്ടിയിടിച്ച് യുവതി തൽക്ഷണം മരിച്ചു; നേര്യമംഗലം അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്
കോതമംഗലം: നേര്യമംഗലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിലാണ് അപകടമുണ്ടായത്. ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ പ്രസന്നകുമാരി എന്ന കവിതയാണ് (33) മരിച്ചത്.
കോതമംഗലം ഭാഗത്ത് നിന്ന് അടിമാലിയിലേക്ക് പോയ കാറും, അടിമാലിയിൽ നിന്ന് കണ്ണൂർക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പ്രസന്ന കുമാരി തത്ക്ഷണം മരിച്ചു. കാർ യാത്രികരായ രണ്ട് പേരുടെ നില ഗുരുതരമാണ്.
നേര്യമംഗലം റാണി കല്ലിനു സമീപമാണ് അപകടമുണ്ടായത്. അടിമാലി പാറത്തോട് സ്വദേശി വിജയൻ (60) ഇട്ടിക്കുന്നേൽ, ശാന്തകുമാരി ( 62 ),കടുവള്ളിങ്കൽ മാധവൻ (65) കടുവള്ളിക്കൽ, അനിഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്.
എല്ലാവരും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച പ്രസന്നയുടെ മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.