കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്സിന സുബൈര്‍(28)ആണ് മരിച്ചത്. കുളിമുറിയില്‍ വച്ച് വാട്ടര്‍ ഹീറ്ററില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കുളിമുറിയില്‍നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍ ,ഐദ ഖദീജ, ഐദിന്‍ ഉസ്മാന്.
തൊടുപുഴ: മൂന്നാറില്‍ കാര്‍ തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. 150 അടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ഗുരുവായൂര്‍ സ്വദേശിയായ പേരകം പള്ളിയ്ക്ക് സമീപം തെക്കേ പുരയ്ക്കല്‍ കേശവന്റെ മകന് വിനോദ് ഖന്നയാണ്(47) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുമ്പോള്‍ ലോക്കാട് ഗ്യാപ്പിന് സമീപത്താണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.