കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നു; കാരണങ്ങൾ ഇതൊക്കെയാണ്

നാല് പതിറ്റാണ്ട് പഴക്കമുള്ള കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നു

News18 Malayalam | news18
Updated: February 17, 2020, 11:20 PM IST
കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നു; കാരണങ്ങൾ ഇതൊക്കെയാണ്
നാല് പതിറ്റാണ്ടിന്റ പാരമ്പര്യമുണ്ട് കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിന്
  • News18
  • Last Updated: February 17, 2020, 11:20 PM IST IST
  • Share this:
കോഴിക്കോട്: നാല് പതിറ്റാണ്ടിന്റ പാരമ്പര്യമുണ്ട് കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിന്. അതാണ് കല്ലുത്താൻ കടവിലേക്ക് പറിച്ചു നടുന്നത്. 50 കോടി രൂപ ചെലവഴിച്ച് 80 സെന്റ് സ്ഥലത്താണ് കല്ലുത്താന്‍ കടവില്‍ പച്ചക്കറി മാര്‍ക്കറ്റ് വരുന്നത്. 35 സ്ഥലത്ത് ചരക്ക് വാഹനങ്ങളുടെ പാര്‍ക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.

കല്ലുത്താന്‍ കടവിലേക്ക് പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നത് കോര്‍പറേഷന് വരുമാനം കുത്തനെ വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നതിലൂടെ നിലവിലുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റ പണി നടത്തി വാടക നിരക്ക് കുത്തനെ കൂട്ടി വരുമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.

ALSO READ: കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാളയം മാർക്കറ്റിലേക്ക് പുലര്‍ച്ചെ പച്ചക്കറി ലോറികള്‍ വരുന്നത് മൂലം രാത്രി വൈകുവോളം എംഎം അലി റോഡില്‍ ഗാഗതസ്തംഭനം പതിവാണ്. പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നതോടെ ഇത് പരിഹരിക്കാന്‍ കഴിയും.

നഗരത്തില്‍ ജനശ്രദ്ധ കുറഞ്ഞ പ്രദേശമാണ് കല്ലുത്താന്‍കടവ്. കല്ലുത്താന്‍കടവ് കോളനിയിലെ നിരവധി കുടുംബങ്ങളെ ഫ്‌ളാറ്റ് നിര്‍മ്മിച്ച് പുനരധിവസിപ്പിച്ചിരുന്നു. ഇവിടെ പച്ചക്കറി മാര്‍ക്കറ്റ് വരുന്നതോടെ പ്രദേശം വികസനപരമായി പുരോഗതി നേടുമെന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍.

എന്നാല്‍ ചെറുകിട വ്യാപാരികളുടെ കച്ചവടം കുത്തനെ കുറയുമെന്നതിനാല്‍ കോര്‍പറേഷന്റെ നടപടിക്കെതിരെ സമരം തുടരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍