അവര്‍ കോഴിക്കോട്ടെ പൊലീസുകാരെ കണ്ടുപഠിക്കട്ടെ; ടയര്‍പൊട്ടി വഴിയില്‍ കുടുങ്ങിയ ലോറിക്ക് ടയര്‍മാറ്റിക്കൊടുത്തത് ട്രാഫിക് പൊലീസ്

ഏതായലും കോഴിക്കോട്ടെ ട്രാഫിക് പൊലീസുകാര്‍ മാതൃകയാണ്. പൊലീസ് ഡ്യൂട്ടിയെന്നാല്‍ എന്താണെന്ന് വ്യക്തമാക്കിത്തരുന്നു ഇവര്‍

News18 Malayalam | news18
Updated: November 25, 2019, 3:22 PM IST
അവര്‍ കോഴിക്കോട്ടെ പൊലീസുകാരെ കണ്ടുപഠിക്കട്ടെ; ടയര്‍പൊട്ടി വഴിയില്‍ കുടുങ്ങിയ ലോറിക്ക് ടയര്‍മാറ്റിക്കൊടുത്തത് ട്രാഫിക് പൊലീസ്
kozhiokode
  • News18
  • Last Updated: November 25, 2019, 3:22 PM IST
  • Share this:
രാവിലെ 6.30. കോഴിക്കോട് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ട്രാഫിക് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. ബൈപ്പാസ് റോഡില്‍ ആന്ധ്രപ്രദേശില്‍ നിന്ന് ലോഡുമായി വന്ന ഒരു ലോറി ടയര്‍ പഞ്ചറായി കുടുങ്ങിയിട്ടുണ്ട്. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ കെ.കെ വിജയനും സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, ശ്രീജേശ് എന്നിവരും നേരെ മലാപ്പറമ്പിലേക്ക് വിട്ടു. ലോറിയുടെ രണ്ടു ടയറും പഞ്ചറായിട്ടുണ്ട്. ലോറിയില്‍ ഫുള്‍ ലോഡാണ്. കോഴിക്കോട് നഗരത്തിലെ കടകളിലേക്കുള്ള ടയറുകളുമായി ആന്ധ്രയില്‍ നിന്ന് വരികയാണ്. സഹായത്തിന് ഒരു ക്ലീനര്‍ പോലുമില്ല. എന്തുചെയ്യുമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് ഡ്രൈവര്‍.

സ്ഥിതി മനസ്സിലാക്കിയതോടെ പൊലീസ് സംഘം സഹായത്തിനിറങ്ങി. ലോറിയില്‍ ഒരു സ്‌റ്റെപ്പിനി ടയറുണ്ട്. കുറച്ചുസമയം പഞ്ചര്‍വര്‍ക്കുകാരായി മാറിയ പൊലീസുകാർ ഉപകരണങ്ങളുമെടുത്ത് ടയര്‍ മാറ്റാനിറങ്ങി. ജാക്കിയുപയോഗിച്ച് ലോറി പൊക്കി ഡ്രൈവറുടെ സഹായത്തോടെ ടയര്‍മാറ്റിയിട്ടു. തല്‍ക്കാലം ഒരു ടയറില്‍ ഓടാനാകാവുന്ന സ്ഥിതിയിലായായി. വാള്‍ക്കനൈസിങ് കേന്ദ്രത്തിലെത്തി രണ്ടാമത്തെ ടയറും മാറ്റി.

Also Read-കോഴിക്കോട് ഓണ്‍ലൈന്‍ ഭക്ഷണത്തട്ടിപ്പ്; നടപടിയെടുക്കാനാവാതെ ഭക്ഷ്യസുരക്ഷാ വിഭാഗം

തൊണ്ടയാട് ബൈപ്പാസില്‍ പ്രൊവിഡന്‍സ് വിമന്‍സ് കോളജിലേക്കുള്ള റോഡിന് സമീപത്താണ് ലോറി കുടുങ്ങിയത്. വിജനമായ പ്രദേശമാണ്. അടുത്ത് കടകളൊന്നുമില്ല. പൊലീസെത്തില്ലായിരുന്നുവെങ്കില്‍ ആന്ധപ്രദേശുകാരനായ ആ ഡ്രൈവര്‍ കുറച്ചു കുഴങ്ങിയേനെയെന്ന് വ്യക്തം. പൊലീസ് എന്നാല്‍ ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴയീടാക്കുന്നവര്‍ മാത്രമല്ലെന്നും വഴിയില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കുന്നവരാണെന്നും തെളിയിക്കുകയാണ് കോഴിക്കോട്ടെ ട്രാഫിക് പൊലീസുകാര്‍.

'കേരളത്തിന് പുറത്തുനിന്ന് ദീര്‍ഘനേരം വലിയ ലോഡുള്ള ലോറിയോടിച്ച് വരുന്നയാള്‍ എത്രത്തോളം ക്ഷീണിച്ചിട്ടുണ്ടാകുമെന്ന് നല്ലപോലെ അറിയാം. ഇതിന് പുറമെ ടയര്‍ പഞ്ചറായി ആരും സഹായത്തിനില്ലാതെ വരികയും കൂടെ ചെയ്താന്‍ ഏറെ പ്രയാസമാകും. നമ്മെക്കൊണ്ട് കഴിയാവുന്ന സഹായം ചെയ്തു. പൊലീസ് ഇങ്ങിനെയൊക്കെ പലതും ചെയ്യുന്നുണ്ട്. പലപ്പോഴും അതൊന്നും ആരും കാണുന്നില്ലെന്ന് മാത്രം'-എന്നാണ് ട്രാഫിക് എസ്.ഐ വിജയന്‍ പറയുന്നത്.

Also Read-വയനാട് MPയെ കാണാനില്ല, ദുരൂഹത നീക്കണമെന്ന് ആവശ്യം; MP പാർലമെന്‍റിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

ഏതായലും കോഴിക്കോട്ടെ ട്രാഫിക് പൊലീസുകാര്‍ മാതൃകയാണ്. പൊലീസ് ഡ്യൂട്ടിയെന്നാല്‍ എന്താണെന്ന് വ്യക്തമാക്കിത്തരുന്നു ഇവര്‍. ക്ലാസ് മുറിയില്‍ വലിയ മാളങ്ങളുണ്ടായിട്ടും കുട്ടിയെ പാമ്പുകടിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച അധ്യാപകര്‍ നമുക്കിടിയിലുണ്ട്. കൃത്യസമയത്ത് കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ അതൊന്നും എന്റെ ജോലിയല്ലെന്ന് കരുതിയവര്‍ ഈ പോലീസുകാരെ കണ്ടുപഠിക്കട്ടെ.
First published: November 25, 2019, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading