കോഴിക്കോട്: അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ വിളയാട്ടം. മൊബൈല്‍ ഫോണിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ ബസോടിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ഫറോക്ക് പേട്ട മുതൽ ഇടി മൂഴിക്കൽ വരെയുള്ള 7 കിലോമീറ്ററിൽ എട്ടു തവണയാണ് ഇയാൾ ഫോൺ വിളിച്ചത്. ബസിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറോട് നാളെ ഹാജരാകാൻ ഫറോക് ജേയിന്റ് ആർ ടിഒ നിർദേശം നൽകിയിട്ടുണ്ട്.
Also Read- ‘എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നു’; വെളിപ്പെടുത്തലുമായി തമിഴ് സംഘടനാ നേതാവ്
അലക്ഷ്യമായി വാഹനം ഓടിക്കുക, യാത്രകാരുടെ ജീവന് ഭീഷണിയാകുന്ന ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നടപടിയെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.