HOME /NEWS /Kerala / കോഴിക്കോട് സ്‌കൂളുകള്‍ക്ക് അവധി ഉച്ചയ്ക്ക് ശേഷം മാത്രം; തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന്

കോഴിക്കോട് സ്‌കൂളുകള്‍ക്ക് അവധി ഉച്ചയ്ക്ക് ശേഷം മാത്രം; തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന്

News 18

News 18

  • Share this:

    കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നാളെ പ്രഖ്യാപിച്ച അവധി ഉച്ഛയ്ക്ക് ശേഷം മാത്രമാക്കി പുനര്‍ നിശ്ചയിച്ചു. ഒരു ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന അവധി പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാക്കുകയായിരുന്നു. വനിതാ മതിലിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയാണ് ഡപ്യൂട്ടി ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്.

    ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേശം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    Also Read: വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാമെന്ന് സര്‍ക്കുലര്‍

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാമെന്ന് സമൂഹ്യനീതി വകുപ്പ് സര്‍ക്കുലറും പുറത്തിറങ്ങിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുംവിധം ഉച്ചയ്ക്ക് ശേഷം ഓഫീസുകളില്‍ ക്രമീകരണം ഒരുക്കാന്‍ വകുപ്പ് മേധാവികള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    First published:

    Tags: Holiday, School, School holiday, Vanitha mathil