• HOME
 • »
 • NEWS
 • »
 • kerala
 • »
 • വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യമൊന്നും താൻ കാണിച്ചിട്ടില്ല: കെ പി അനിൽ കുമാർ

വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യമൊന്നും താൻ കാണിച്ചിട്ടില്ല: കെ പി അനിൽ കുമാർ

നൂറു കണക്കിന് ബ്ലോക്ക് പ്രസിഡന്ററുമാരുടെയും പാർട്ടി പ്രവർത്തകരുടെയും പിന്തുണയുണ്ടെന്നും കെ പി അനിൽ കുമാർ

KP Anil Kumar

KP Anil Kumar

 • Share this:
  കോഴിക്കോട്: തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെയാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ പി സി സി  ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല. വി ഡി സതീശനും കെ സുധാകരനും നേതൃത്വത്തെ വിമർശിച്ച അത്രയും താൻ പറഞ്ഞിട്ടില്ല. അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും കെപി അനിൽകുമാർ പറഞ്ഞു.

  എ ഐ സി സി അംഗത്തിനെതിരെ നടപടി എടുക്കുമ്പോൾ എ ഐ സി സിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോൺ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് പ്രസിഡന്ററുമാരുടെയും പാർട്ടി പ്രവർത്തകരുടെയും പിന്തുണയുണ്ടെന്നും കെ പി അനിൽ കുമാർ പ്രതികരിച്ചു. ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത് തെറ്റാണോയെന്നും രൂക്ഷമായി പ്രതികരിച്ച ഉമ്മൻ ചാണ്ടിയെ പുറത്താക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു. രണ്ട് തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

  പട്ടിക പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകും. പുതിയ പട്ടിക കോൺഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ? ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല.

  ഡി.സി.സി. പ്രസിഡന്റുമാരെ നിയമിക്കുമ്പോൾ ഒരു മാനദണ്ഡം വേണ്ടേ, ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. പുതിയ ഡി സി സി അധ്യക്ഷൻമാരിൽ ചിലരെങ്കിലും പെട്ടി പിടുത്തക്കാർ തന്നെയാണെന്നും കെ പി അനിൽ കുമാർ പറഞ്ഞു.
  Also Read-ഡിസിസി പുനസംഘടന: പ്രതിഷേധം പരസ്യമാക്കി ഉമ്മൻചാണ്ടി; അച്ചടക്ക നടപടിയിലും ജനാധിപത്യമില്ല

  സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ആയിട്ടും ഒരഭിപ്രായവും ചോദിച്ചില്ല. ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. എ വി ഗോപിനാഥിനെ പരിഗണിക്കാതിരിക്കാന്‍ പറയുന്ന ന്യായം എം ഡി അപ്പച്ചനും ബാധകമാവണമായിരുന്നു. സസ്പെൻഷൻ കിട്ടിയതു കൊണ്ട് പറഞ്ഞ കാര്യങ്ങൾ പിൻവലിക്കില്ല. കുറേകാലമായി പാർട്ടി വേദികളിൽ പറയാൻ കഴിയാതിരുന്നതാണ് ഇന്നലെ പറഞ്ഞത്. കുറേകാലമായി യോഗങ്ങൾക്ക് വിളിക്കാറില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

  എം പി, എം എൽ എ രാഷ്ട്രീയമാണ് ഇപ്പോൾ പാർട്ടിയിലെന്ന് കെ പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. ഭാരവാഹികളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ല. പാർട്ടി ഭാരവാഹികൾ നോക്കുകുത്തിയായി മാറി. കോഴിക്കോട്ടെ കാര്യങ്ങൾ മുഴുവൻ തീരുമാനിക്കുന്നത് എം കെ രാഘവൻ എം പിയാണ്. ജില്ലയിൽ മത്സരിച്ച മുഴുവൻ സീറ്റിലും തോൽക്കാൻ കാരണം എം കെ രാഘവനാണെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

  Also Read-പരിഭവിച്ചവർക്കെതിരെ നേതൃത്വത്തിനൊപ്പം തിരുവഞ്ചൂർ; 'പാർട്ടിയെ വെന്റിലേറ്ററിലേക്ക് കൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ പാടില്ല'

  ജയസാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളിലടക്കം തോറ്റു. താനല്ലാത്ത കോൺഗ്രസ് ജനപ്രതിനിധികൾ വേണ്ടെന്ന നിലപാടാണ് എം കെ രാഘവന്. കോണ്‍ഗ്രസില്‍ തീരുമാനമെടുക്കാന്‍ എം പിമാരോടും എംഎല്‍എമാരോടും മാത്രം അഭിപ്രായം തേടുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തന്നെ പതനത്തിലേക്ക് നയിക്കും. സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല, കോണ്‍ഗ്രസിന്‍റെ നന്മയെക്കരുതിയാണ് പരസ്യവിമര്‍ശനമുന്നയിച്ചതെന്നും അനില്‍ കുമാര്‍ പറഞ്ഞു.

  തെരഞ്ഞെടുപ്പിലെ പരാജയമടക്കം എല്ലാ കാര്യങ്ങളും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. വിമർശനങ്ങൾക്ക്  പാർട്ടി പ്രവർത്തകരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.ഡിസിസി അധ്യക്ഷ പട്ടികയെക്കുറിച്ച് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനെയും പാർട്ടിയിൽ നിന്ന് താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ പി അനിൽ കുമാർ പ്രതികരണം.
  Published by:Naseeba TC
  First published: