തിരുവല്ല: രഹന ഫാത്തിമമാരെ കയറ്റാനാണ് തങ്ങളെ പോലുള്ളവരെ മല കയറുന്നതിൽ നിന്ന് അകറ്റുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ജാമ്യം ലഭിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ശശികല ഇങ്ങനെ പറഞ്ഞത്. തൃപ്തി ദേശായി നിലയ്ക്കലിൽ എങ്ങനെയെങ്കിലും എത്തിയാൽ കൊണ്ടുപോകാമെന്ന് പറഞ്ഞ പൊലീസാണ് മുദ്രയിട്ട് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി പോയ തന്നെ നട്ടപ്പാതിര നേരത്ത് മരക്കൂട്ടത്തു നിന്ന് വലിച്ച് താഴത്തേക്ക് കൊണ്ടുവന്നതെന്നും അവർ ആരോപിച്ചു.
കഴിഞ്ഞദിവസം രാത്രിയിലാണ് മല കയറാനെത്തിയ ശശികലയെ മരക്കൂട്ടത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം നൽകിയിരുന്നു. രണ്ടുപേരുടെ ആൾ ജാമ്യത്തിലാണ് ശശികലയ്ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം, അറസ്റ്റിനെ തുടർന്ന് ഉപവാസസമരം ആരംഭിച്ച ശശികല ജാമ്യം ലഭിച്ചതിനെ തുടർന്ന് ഉപവാസം അവസാനിപ്പിച്ചു.
കഴിഞ്ഞദിവസം മരക്കൂട്ടത്തു നിന്ന് തിരിച്ചിറക്കിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. രണ്ടു പേരുടെ ആൾജാമ്യത്തിലാണ് ശശികലയ്ക്ക് ജാമ്യം ലഭിച്ചത്. പൊലീസ് ജാമ്യാപേക്ഷയെ എതിർത്തിരുന്നില്ലെന്നും ശശികല പറഞ്ഞു.
ഇന്ത്യ- ജോര്‍ദാന്‍ മത്സരം ഉപേക്ഷിച്ചില്ല; അങ്കം രാത്രി പത്തരയ്ക്ക് തന്നെഉപവാസത്തിൽ ആയിരുന്ന കെ പി ശശികല ഇളനീര് കുടിച്ച് ഉപവാസം അവസാനിപ്പിച്ചു. ആരോഗ്യം അനുവദിക്കുകയാണെങ്കിൽ ഇന്നുതന്നെ ശബരിമലയിലേക്ക് പോകുമെന്ന് അവർ അറിയിച്ചു. മാലയിട്ട് മല കയറിയാൽ തിരിച്ചിറങ്ങാറില്ല, അതുകൊണ്ടു തന്നെ മനുഷ്യാവകാശ ലംഘനത്തിന് ഇക്കാര്യത്തിൽ കേസ് കൊടുക്കുമെന്നും അവർ പറഞ്ഞു.
അടിസ്ഥാനസൗകര്യം പോലുമില്ലാതെ പമ്പ; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതിസന്നിധാനത്ത് സൗകര്യമില്ലാത്തത് കൊണ്ടാണ് രാത്രിയിൽ ഭക്തരെ ഒഴിപ്പിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും അവർ പറഞ്ഞു
ഇത് ഭക്തജനങ്ങൾ അറിയരുത് എന്നുള്ളതു കൂടുയാണ് രാത്രിയിൽ അവിടെ തങ്ങാൻ സമ്മതിക്കാത്തത്. രഹന ഫാത്തിമമാരെ കയറ്റാനാണ് തങ്ങളെ പോലുള്ളവരെ അകറ്റുന്നതെന്നും ശശികല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.