നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | പത്തനംതിട്ടയിൽ സിപിഎം ജില്ലാ സെക്രട്ടറിയായി കെ.പി ഉദയഭാനു തുടരും; വീണാ ജോർജും പീലിപ്പോസ് തോമസും ജില്ലാ കമ്മിറ്റിയിൽ

  CPM | പത്തനംതിട്ടയിൽ സിപിഎം ജില്ലാ സെക്രട്ടറിയായി കെ.പി ഉദയഭാനു തുടരും; വീണാ ജോർജും പീലിപ്പോസ് തോമസും ജില്ലാ കമ്മിറ്റിയിൽ

  പോലീസ് സേനയിൽ നിർണ്ണായക ചുമതലകൾ കൈയാളാൻ ആർ. എസ്. എസ്. അനുഭാവമുളളവർ ശ്രമിക്കുന്നു എന്നും സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥർക്ക് റൈറ്റർ പോലുള്ള തസ്തികൾ ജോലി ചെയ്യാൻ താത്പര്യമില്ലന്നുമാണ് കോടിയേരിയുടെ വിമർശനം

  kp-udayabhanu

  kp-udayabhanu

  • Share this:
   പത്തനംതിട്ട: സിപിഎം (CPM) പത്തനംതിട്ട (Pathanamthitta) ജില്ലാ സെക്രട്ടറിയായി കെ. പി ഉദയഭാനു തുടരും. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെയും (Veena George) കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ പീലിപ്പോസ് തോമസിനെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇവർ ഉൾപ്പടെ അഞ്ച് പുതുമുഖങ്ങളെയാണ് ജില്ലാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തിയത്. നാല് പേരെയാണ് ഇപ്പോഴുള്ള കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. സിപിഎമ്മിനെ പത്തനംതിട്ട ജില്ലയിലെ ശക്തമായ പാർട്ടിയായി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കെ. പി. ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു

   ഇത് മൂന്നാം തവണയാണ് കെ പി ഉദയഭാനു പത്തനംതിട്ട ജില്ലയിലെ പാര്‍ട്ടിയുടെ അമരത്തേക്ക് എത്തുന്നത്. പുതിയ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. നേതൃത്വം മുന്നോട്ടുവെച്ച പുതിയ ജില്ലാ കമ്മിറ്റിയുടെ പാനല്‍ ഐകണ്‌ഠ്യേന സമ്മേളന പ്രതിനിധികൾ അംഗീകരിക്കുകയായിരുന്നു. പ്രായപരിധി കണക്കിലെടുത്ത് ടി കെ ജി നായരെയാണ് ഒഴിവാക്കിയത്. അതേസമയം കെ റെയിലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് മൂന്ന് ദിവസം നീണ്ട സമ്മേളനത്തില്‍ ഉയര്‍ന്നത്. പോലീസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ മറുപടി പറഞ്ഞിരുന്നു. ആര്‍എസ്‌എസ് സാന്നിധ്യം പോലീസില്‍ ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

   അതിനിടെ പൊതുചർച്ചയ്ക്ക് മറുപടി പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസിനെതിരെ വിമർശനം ഉന്നയിച്ചു. പോലീസ് സേനയിൽ നിർണ്ണായക ചുമതലകൾ കൈയാളാൻ ആർ. എസ്. എസ്. അനുഭാവമുളളവർ ശ്രമിക്കുന്നു എന്നും സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥർക്ക് റൈറ്റർ പോലുള്ള തസ്തികൾ ജോലി ചെയ്യാൻ താത്പര്യമില്ലന്നുമാണ് കോടിയേരിയുടെ വിമർശനം.

   Also Read- CPM | സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇ.എൻ. മോഹൻദാസ് തുടരും; വി ശശികുമാറും സി ദിവാകരനും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

   പോലീസിനെതിരെയുള്ള പ്രതിധികളുടെ വിമർശനങ്ങൾ ശരിവെയ്കുന്ന തരത്തിലായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റ രൂക്ഷ വിമർശനം. പോലീസ് സേനയിൽ നിർണ്ണായ ചുമതലകൾ കൈയ്യാളാൻ RSS അനുഭാവമുള്ളവർ ശ്രമിക്കുന്നു. CPM അനുകൂലികളായ ഉദ്യോഗസ്ഥർക്ക് റൈറ്റർ പോലുള്ള പ്രധാന തസ്തികയിൽ ജോലി ചെയ്യാൻ താത്പര്യമില്ലന്നുമായിരുന്നു കോടിയേരിയുടെ വിമർശനം. കെ.റെയിൽ പദ്ധതി യാഥാർത്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.

   സെക്രട്ടറിയായി കെ.പി ഉദയഭാനു തുടരും. 34 അംഗ ജില്ലാ കമ്മിറ്റിൽ അഞ്ച് പേരെ പുതുതായി ഉൾപ്പെടുത്തി. മന്ത്രി വീണാ ജോർജ്, പീലിപ്പോസ് തോമസ്, പി. ബി സതീഷ് കുമാർ, എസ് മനോജ്, ലസിത നായർ എന്നിവരാണ് പുതുമുഖങ്ങൾ. മുൻ ഡി.സി.സി പ്രസിഡന്റായിരുന്ന പീലിപ്പോസ് തോമസ് 2014 ലാണ് പാർട്ടിയിലെത്തുന്നത്. നിലവിൽ അദ്ദേഹം ഇരവിപേരൂർ ഏരിയ സെക്രട്ടറിയാണ്. നാലു പേരെ ഒഴിവാക്കുകയും ചെയതു. TKG നായർ , അമ്യതം ഗോകുലൻ, പ്രകാശ് ബാബു, ജി. അജയകുമാർ എന്നിവരെയാണ് ഒഴിവാക്കിയത്. ഇതോടെ 33 അംഗ ജില്ലാ കമ്മിറ്റിയുടെ എണ്ണം 34 ആയി.
   വൈകിട്ട് 4 മണിക്ക് നടന്ന സമാപനസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
   Published by:Anuraj GR
   First published: