• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവർ നിരാശരാകേണ്ടി വരും; കെപിഎ മജീദ്

മാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവർ നിരാശരാകേണ്ടി വരും; കെപിഎ മജീദ്

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയക്കെതിരെയാണ് മജീദിന്‍റെ വിമര്‍ശനമെന്നാണ് സൂചന.

  • Last Updated :
  • Share this:
സോഷ്യല്‍ മീഡിയയില്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നവര്‍ നിരാശരാകേണ്ടി വരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സമൂഹ മാധ്യമങ്ങളില്‍ ആരുടേയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരുമെന്ന് കെപിഎ മജീദ് പറഞ്ഞു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയക്കെതിരെയാണ് മജീദിന്‍റെ വിമര്‍ശനമെന്നാണ് സൂചന.

1996ല്‍ ഖമറുന്നീസ അന്‍വറിന് ശേഷം വനിതകളെ മുസ്ലിം ലീഗ് മല്‍സരിപ്പിച്ചിട്ടില്ല. എന്നാലിത്തവണ വനിതാലീഗിന് സീറ്റ് കിട്ടുമെന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ മല്‍സരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫാത്തിമ തഹ്ലിയയ്ക്കായുള്ള പ്രചാരണവും ശക്തമായി.

എന്നാല്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഭാരവാഹികളെ തഴഞ്ഞ് തഹ്ലിയയെ പരിഗണിക്കരുതെന്നാണ് വനിതാലീഗ് നേതൃത്വത്തിന്‍റെ നിലപാട്. തഹ്‍ലിയ സ്വയം പിആര്‍ വര്‍ക്ക് നടത്തുന്നെന്ന് ഒരു വിഭാഗം വനിതാ ലീഗ് നേതാക്കള്‍ നേതൃത്വത്തോട് പരാതിപ്പെട്ടു. ഇതോടെയാണ് തെഹ്ലിയയുടെ പേര് പരാമര്‍ശിക്കാതെ രൂക്ഷമായ ഭാഷയിലുള്ള കെ പി എ മജീദിന്‍റെ മറുപടി.

ചില മാന്യ സ്ത്രീകള്‍ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുകയാണ്. മാധ്യമങ്ങളില്‍ ആരുടേയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവര്‍ നിരാശരാകേണ്ടി വരുമെന്നും മജിദ് പറഞ്ഞു.
You may also like:മാലയൂരി വെച്ച് തല്ലാൻ ചെല്ലുന്നതും മലിനജലം കോരി ഒഴിക്കുന്നതുമാണോ ജിയോ ബേബിയുടെ വീട്ടിലെ നവോത്ഥാനം'; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ കുറിച്ച് വൈറൽ കുറിപ്പ്

കണ്ണൂരില്‍ വനിതാലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി നയം വ്യക്തമാക്കിയത്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അതിന് മുന്‍പുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും കെ പി എ മജീദ് വ്യക്തമാക്കി.

തഹ്‍ലിയയെ സ്ഥനാര്‍ഥിയാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണെന്ന ആരോപണവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഖമറുന്നീസ അന്‍വന്‍, നൂര്‍ബിന റഷീദ്, കുത്സു ടീച്ചര്‍ എന്നിവരാണ് പരിഗണനയിലുള്ള മറ്റുപേരുകള്‍.

എംഎസ്എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു ഫാത്തിമ തഹ്‍ലിയ. ഇതിനു മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ തഹ്‍ലിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയാണ്.
Published by:Naseeba TC
First published: