News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 21, 2020, 12:46 PM IST
കെ.പി.എ മജീദ്, പിണറായി വിജയൻ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയ വാദിയാണെന്ന ആക്ഷേപവുമായി
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കാണെന്നും പദവിക്ക് ചേരാത്ത പ്രതികരണമാണ് അദ്ദേഹം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ്
കെ.പി.എ. മജീദ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര വിമർശനമുന്നയിച്ചത്.
"മുഖ്യമന്ത്രി സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന വർഗീയ നിലപാടാണ് സ്വീകരിച്ചിക്കുന്നത്. പിണറായിയെ പോലെ ഉള്ളിൽ ഇത്രയും വർഗീയത വെച്ച് പെരുമാറുന്ന നേതാവ് ഉണ്ടായത് സിപിഎമ്മിൻ്റെ ദൗർഭാഗ്യമാണ്. ബി.ജെ.പി ഉത്തരേന്ത്യയിൽ വിജയകരമായി നടപ്പാക്കിയ വർഗീയ അജണ്ട ഇവിടെ സി.പി.എം ഏറ്റുപിടിക്കുകയാണ്. ലീഗിന് ഇല്ലാക്കി ആരെയാണ് സി.പി.എം വളർത്തുന്നത്? അടുത്ത തവണ ബി.ജെ.പി സീറ്റ് നേടിയാൽ അതിനു കാരണം സി.പി.എമ്മിൻ്റെ നയ വൈകല്യമാകും."- മജീദ് പറഞ്ഞു.
Also Read
'UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?'
കേരളത്തിലെ ഈ സംഭവവികാസങ്ങളിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ നിലപാട് അതീവ ഗുരുതരമായ പ്രശ്നമായി കാണണമെന്നും മജീദ് ആവശ്യപ്പെട്ടു.
Published by:
Aneesh Anirudhan
First published:
December 21, 2020, 12:45 PM IST