നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഹരിത വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍; നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം'; കെപിഎ മജീദ്

  'ഹരിത വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍; നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം'; കെപിഎ മജീദ്

  ഇത് ആദ്യമായി ആണ് മുസ്ലിം ലീഗിൻ്റെ ഉന്നത നേതാവ് ഹരിത ഭാരവാഹികളെ ചർച്ചക്ക് സ്വാഗതം ചെയ്യുന്നത്.

  K P A Majeed

  K P A Majeed

  • Share this:
  മലപ്പുറം: ഹരിത മുൻ ഭാരവാഹികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും എംഎൽഎയുമായ കെ.പി.എ. മജീദ്. ഫേസ്ബുക്കിലൂടെ ആണ് കെ.പി.എ. മജീദ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സംഭവ വികാസങ്ങൾ ദുഃഖമുണ്ടാക്കുന്നത് ആണ്. ഒരുമിച്ച് പ്രവർത്തിക്കുന്നവർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്.

  നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം. ഒരു ചർച്ചയുടെയും വാതിലുകൾ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത് ആദ്യമായി ആണ് മുസ്ലിം ലീഗിൻ്റെ ഉന്നത നേതാവ് ഹരിത ഭാരവാഹികളെ ചർച്ചക്ക് സ്വാഗതം ചെയ്യുന്നത്. പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിച്ച് പോകണം എന്ന നിലപാട് വ്യക്തതയോടെ പറയുന്നത്.

  ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം

  എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികൾ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് ഞാനുൾപ്പെടെ ഓരോ പ്രവർത്തകനും നോക്കിക്കാണുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ അതീവ ദുഃഖിതനാണ്.

  ഒരുമിച്ച് പ്രവർത്തിക്കുന്നവർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്. മുസ്ലിംലീഗിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും കേൾക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്.  നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം. ഒരു ചർച്ചയുടെയും വാതിലുകൾ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്‌ലിംലീഗ് വളർച്ചയുടെ പാതകൾ പിന്നിട്ടത്. നേതാക്കളും പ്രവർത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങൾ നാം സ്വന്തമാക്കിയത്.

  ഈ ആദർശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്‌നേഹവും ബഹുമാനവും നിലനിർത്തി നമുക്ക് മുന്നേറാം. "മുസ്ലിം ലീഗിനെ തള്ളിപ്പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാത്ത ഹരിത മുൻ ഭാരവാഹികളുടെ വാർത്ത സമ്മേളനത്തിന് ശേഷം ലീഗിലെ പല ഉന്നത നേതാക്കളും നിലപാട് മയപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ഈ മാസം 26 ന് ചേരുന്ന ഉന്നതാധികാര സമിതി യോഗം ചർച്ച ചെയ്യും എന്ന് കഴിഞ്ഞ ദിവസം എംകെ മുനീർ പറഞ്ഞിരുന്നു.

  ഞങ്ങൾ വളർത്തി കൊണ്ടുവന്ന കുട്ടികൾ ആണ് ഹരിതയിലെ എന്ന് ആയിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല് ഹരിത മുൻ ഭാരവാഹികളുടെ വാക്കുകളോട് പ്രതികരിക്കാൻ ഇല്ലെന്ന നിലപാടിൽ ആയിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സംസ്ഥാന ലീഗ് കമ്മിറ്റി തീരുമാനം നേരത്തെ അറിയിച്ചതാണ് എന്നും മുസ്ലിം ലീഗ് ഇതിൽ വ്യക്തമായ തീരുമാനം എടുത്തിട്ട് ഉണ്ട്, അതിൽ കൂടുതലൊന്നും പറയാനില്ല എന്നും ആയിരുന്നു അദ്ദേഹത്തിൻറെ കഴിഞ്ഞദിവസത്തെ പ്രതികരണം.
  Published by:Jayesh Krishnan
  First published:
  )}