• HOME
  • »
  • NEWS
  • »
  • kerala
  • »
  • SDPI നേതാക്കളുമായി നടത്തിയത് കുശലാന്വേഷണം: കെ പി എ മജീദ്

SDPI നേതാക്കളുമായി നടത്തിയത് കുശലാന്വേഷണം: കെ പി എ മജീദ്

'നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച നടത്തിയെന്നുള്ളത് വസ്തുതക്ക് നിരക്കാത്തതാണ്'

കെ.പി.എ മജീദ്

കെ.പി.എ മജീദ്

  • Last Updated :
  • Share this:
    മലപ്പുറം: SDPI നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, തുടങ്ങിയ സംഘടനകളുമായി രാഷ്ട്രീയമായി യോജിച്ച് പോകാന്‍ മുസ്ലിംലീഗിനാകില്ല. നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലത്ത് ചര്‍ച്ച നടത്തിയെന്നുള്ളത് വസ്തുതക്ക് നിരക്കാത്തതാണ്. നേതാക്കന്‍മാര്‍ പരസ്പരം അവിചാരിതമായി കണ്ടപ്പോള്‍ കുശലാന്വേഷണം നടത്തിയതാണ്. എസ്.ഡി.പി.ഐയുമായി കൂട്ടുചേര്‍ന്ന് ലീഗിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് സി.പി.എമ്മും എല്‍.ഡി.എഫുമെന്നും മജീദ് ആരോപിച്ചു.

    അതേസമയം, രഹസ്യകൂടിക്കാഴ്ചയെച്ചൊല്ലി മുസ്ലിംലീഗില്‍ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായ സാഹചര്യത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്നാണ് വിശദീകരണം. മലപ്പുറം പൊന്നാനി സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ വിശദീകരണം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും പരസ്യമായി എതിര്‍ക്കുമ്പോള്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തിയത് മുസ്ലീം ലീഗിനെ വെട്ടിലാക്കിയിരിക്കുകയാണ്.

    പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ചര്‍ച്ച നടത്തിയതില്‍ ഒരു വിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തുന്നു. തീവ്രവാദികള്‍ക്കു മുന്നില്‍ കുമ്പിടേണ്ട ഗതികേട് മുസ്ലിം ലീഗിനില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വ്യക്തമാക്കി. ആയിരം തെരഞ്ഞെടുപ്പ് തോറ്റാലും തീവ്രവാദികള്‍ക്കു മുന്നില്‍ കീഴടങ്ങരുതെന്നും നജീബ് ആവശ്യപ്പെട്ടു. അതേസമയം ഇ.ടി മുഹമ്മദ് ബഷീര്‍ എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഇ.ടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം തൃപ്തികരമാണെന്നായിരുന്നു ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങളുടെ പ്രതികരണം. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍, കെ.എം ഷാജി എംഎല്‍എ, യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ ഫിറോസ് എന്നിവരും നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് വിവരം.

    First published: