ഇന്റർഫേസ് /വാർത്ത /Kerala / സ്ത്രീ പങ്കാളിത്തം കേരളം പുറകോട്ടല്ല മുന്നോട്ടാണെന്ന സൂചനയാണ് നല്‍കുന്നത്: കെപിഎസി ലളിത

സ്ത്രീ പങ്കാളിത്തം കേരളം പുറകോട്ടല്ല മുന്നോട്ടാണെന്ന സൂചനയാണ് നല്‍കുന്നത്: കെപിഎസി ലളിത

 • Share this:

  തൃശൂര്‍: വനിതാ മതിലിലെ സ്ത്രീകളുടെ പങ്കാളിത്തം കേരളം പുറകോട്ടല്ല മുന്നോട്ടാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത. തൃശൂരില്‍ വനിതാ മതിലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനപങ്കാളിത്തം കണ്ട് വളരെയധികം സന്തോഷം തോന്നുന്നെന്നും വനിതാ മതിലുകൊണ്ട് സമൂഹത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന് കരുതുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

  തൃശൂരില്‍ ചെറുതുരുത്തി മുതല്‍ കറുകുറ്റി പാങ്ങം വരെ 73 കിലോ മീറ്റര്‍ ദൂരത്തിലായിരുന്നു വനിതാ മതില്‍. മാലാ പാര്‍വതി, സൊലേസ് സ്ഥാപക ഷീബ അമീര്‍, പാര്‍വ്വതി പവനന്‍, ഗായിക പുഷ്പവതി കവയിത്രിമാരായ ലളിത ലെനിന്‍, ബിലു സി നാരായണന്‍, വിജയരാജ മല്ലിക, നോവലിസ്റ്റ് ലിസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ വനിതാ മതിലില്‍ പങ്കെടുത്തു.

  LIVE- വനിതാ മതിൽ; ശൈലജ മുതൽ ബൃന്ദ വരെ അരക്കോടി വനിതകൾ അണിനിരന്ന പെൺകരുത്ത്

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  മേയര്‍ അജിത വിജയന്‍ സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സ്ത്രീകള്‍ക്ക് പിന്തുണയായി സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, സി രാവുണ്ണി, പ്രിയനന്ദനന്‍ എന്നിവരും കോര്‍പ്പറേഷന്‍ പരിസരത്ത് എത്തിയിരുന്നു.

  Dont Miss:  കാസര്‍കോട് സംഘര്‍ഷം; വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലേറ്

  കണ്ണൂരില്‍ 82 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു വനിതാ മതില്‍. പികെ ശ്രീമതി ടീച്ചര്‍ എംപിയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

  First published:

  Tags: Kerala, Kpac lalitha, Thrissur, Vanitha mathil