• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അടൂര്‍ ഗോപാലകൃഷ്ണൻ എന്‍റെ ഗുരു; എതിർത്ത് സംസാരിക്കാനാവില്ല'; വിമർശനങ്ങളോട് പ്രതികരിക്കാതെ കെപിഎസി ലളിത

'അടൂര്‍ ഗോപാലകൃഷ്ണൻ എന്‍റെ ഗുരു; എതിർത്ത് സംസാരിക്കാനാവില്ല'; വിമർശനങ്ങളോട് പ്രതികരിക്കാതെ കെപിഎസി ലളിത

അക്കാദമി അധികൃതർ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്ന് വ്യാഖ്യാനിക്കാവുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ശരിയല്ല. അക്കാദമി അധികൃതർ പ്രവർത്തന ശൈലി മാറ്റണം എന്നാണ് അടൂരിൻ്റെ വിമർശനം.

  • Last Updated :
  • Share this:
തൃശ്ശൂർ : കേരള സംഗീത നാടക അക്കാദമിയിലെ വിവാദങ്ങളെ കുറിച്ചുള്ള പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ചെയർപേഴ്സൺ കെ പി എ സി ലളിത. അടൂർ ഗോപാലകൃഷ്ണൻ തൻ്റെ ഗുരുവാണ്. അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ നിരവധി നല്ല വേഷങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ എതിർത്ത് സംസാരിക്കാൻ ആവില്ലെന്നും കെ പി എ സി ലളിത പ്രതികരിച്ചു. ആർ എൽ വി രാമകൃഷ്ണനെ സർഗ ഭൂമികയിൽ പങ്കെടുപ്പിക്കുമോയെന്ന ചോദ്യത്തിനും പ്രതികരിക്കാനില്ല എന്നായിരുന്നു കെ പി എ സി ലളിതയുടെ മറുപടി.

Also Read-Covid19| റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെട്ട് മരിച്ചവരിൽ 24 ശതമാനം കോവിഡ് രോഗികളെന്ന് ആരോഗ്യവകുപ്പ്

പ്രശസ്ത മോഹിനിയാട്ടം നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണന് അക്കാദമിയിലെ സർഗ ഭൂമിക എന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം നൽകിയില്ലെന്ന വിവാദത്തെ തുടർന്ന് നാടക് ഉൾപ്പെടെയുള്ള കലാകാരന്മാരുടെ സംഘടന അക്കാദമിക്ക് മുന്നിൽ കുറച്ച് ദിവസങ്ങളായി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ കേരള സംഗീത നാടക അക്കാദമി അധികൃതർ വിഷയത്തിൽ പ്രതികരിക്കാനോ സമവായ ചർച്ചകളോ നടത്തുക ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ രംഗത്ത് എത്തിയത്.

Also Read-'പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ നടന്നത് സംഘടിത അക്രമം'; ചിലർ സാഹചര്യം മുതലെടുത്തു: മോഹൻ ഭാഗവത്

അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർക്ക് എതിരെയാണ് അടൂർ സംസാരിച്ചത്. കലാകാരന്മാർക്ക് വേണ്ടിയാണ് കേരള സംഗീത നാടക അക്കാദമി പ്രവർത്തിക്കേണ്ടത്. അക്കാദമി അധികൃതർ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്ന് വ്യാഖ്യാനിക്കാവുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ശരിയല്ല. അക്കാദമി അധികൃതർ പ്രവർത്തന ശൈലി മാറ്റണം എന്നാണ് അടൂരിൻ്റെ വിമർശനം. അല്ലെങ്കിൽ സർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read-തിരുവനന്തപുരം ജില്ലാ ബി.ജെ.പി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം

കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  കലാകാരന്മാർക്ക് വേദി ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഗീത നാടക അക്കാദമി സർഗ ഭൂമിക എന്ന പേരിൽ പരിപാടിക്ക് തുടക്കമിട്ടത്. ഇതിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം തേടിയാണ് ആർ എൽ വി രാമകൃഷ്ണൻ കെ പി എ സി ലളിതയെ ആദ്യം സമീപിച്ചത്. അക്കാദമിയിൽ അപേക്ഷ നൽകാനും ഇക്കാര്യം സെക്രട്ടറിയോട് നേരിട്ട് സംസാരിക്കാമെന്നും കെ പി എ സി ലളിത പറഞ്ഞു എന്നും എന്നാൽ അപേക്ഷ നൽകാൻ എത്തിയപ്പോൾ അവഹേളനമായിരുന്നു നേരിട്ടത് എന്നാണ് ആർ എൽ വി രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.

Also Read-'മുസ്ലീങ്ങളോടുള്ള നയം' ഫ്രഞ്ച് പ്രസിഡന്റിനെതിരായ പരാമർശം; ഫ്രാൻസ് തുർക്കിയിൽ നിന്നും അംബാസഡറെ തിരികെ വിളിച്ചു

രാമകൃഷ്ണന് അവസരം നൽകിയാൽ ഇതുവരെയുള്ള അക്കാദമിയുടെ മികച്ച പ്രവർത്തനങ്ങൾക്ക് വിമർശനം ഉണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചതായി കെ പി എ സി ലളിത തന്നോട് പറഞ്ഞുവെന്നും രാമകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇത് ജാതിപരമായും ലിംഗപരമായുമുള്ള അധിക്ഷേപം ആണെന്ന് രാമകൃഷ്ണൻ  ആരോപിച്ചു. ഇത് വിവാദമായതോടെ  രാമകൃഷ്ണനെ പൂർണമായി തള്ളി സെക്രട്ടറിയെ ന്യായീകരിച്ച് കെ പി എ സി ലളിത രംഗത്ത് വന്നു. ഇതിൽ മനംനൊന്ത് രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് എല്ലാ ദിവസവും സംഗീത നാടക അക്കാദമിക്ക് മുന്നിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും അധികൃതർ പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല.സർഗ ഭൂമിക പരിപാടിയിൽ ഇതുവരെ നർത്തകരെ തെരഞ്ഞെടുത്തിട്ടില്ലെന്നും എക്സിസിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിക്കുന്നത് എന്നുമാണ് അക്കാദമി സെക്രട്ടറി നേരത്തെ വിശദമാക്കിയത്. എന്നാൽ സംഭവം നടന്ന് നാളിത്ര ആയിട്ടും ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ അക്കാദമിക്ക് സാധിച്ചിട്ടില്ല. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
Published by:Asha Sulfiker
First published: